മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരിക്ക് സമീപം എക്സ്പ്രസ് ട്രെയിനില്‍ ബീഫ് കൊണ്ടുപോയി എന്ന സംശയത്തെത്തുടര്‍ന്ന് മുസ്ലീം വയോധികന് സഹയാത്രികരുടെ മര്‍ദ്ധനം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തില്‍ സ്ഥിതീകരണം നടത്തിയ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. വൈറലായ വീഡിയോയില്‍, ഒരു ഡസനോളം ആളുകള്‍ ട്രെയിനിനുള്ളില്‍ ഒരാളെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. റെയില്‍വേ പോലീസ് പറയുന്നതനുസരിച്ച്, ജല്‍ഗാവ് ജില്ലക്കാരനായ ഹാജി അഷ്റഫ് മണിയാര്‍ കല്യാണിലെ മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു. അതിനിടെ, ഇഗത്പുരിക്കടുത്ത് ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് സഹയാത്രികര്‍ ഇയാളെ മര്‍ദിച്ചത്.
72 വയസുകാരനു നേരെയാണ് ആക്രമണം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ലഭ്യമായ വീഡിയോയില്‍, സമീപത്ത് ഇരിക്കുന്ന നിരവധി യുവാക്കള്‍ ഒരു വൃദ്ധനെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും കാണാം. ഈ സമയത്ത്, മര്‍ദ്ദിച്ച യാത്രക്കാര്‍ ഫോണില്‍ വീഡിയോ എടുക്കുന്നതും വയോധികന് പലതരം താക്കീതുകളും ഭീഷണികളും നല്‍കുന്നതും കാണാം. ഇഗത്പുരിക്ക് സമീപം ട്രെയിനില്‍ വെച്ച് ഹാജി അഷ്റഫ് മണിയാറിനോട് മോശമായി പെരുമാറുകയും ഗുണ്ടകള്‍ ആക്രമിക്കുകയും ചെയ്തതായി ആഗസ്റ്റ് 31 ന് പോലീസ് പരാതി ലഭിച്ചതായി റെയില്‍വേ പറഞ്ഞു. ഓഗസ്റ്റ് 28 ന് മകളെ കാണാന്‍ ട്രെയിനില്‍ കല്യാണിലേക്ക് പോകുമ്പോള്‍ ഹാജി അഷ്റഫ് ആയിരുന്നു സംഭവം. ഓഗസ്റ്റ് 28ന്, ജല്‍ഗാവ് നിവാസിയായ അഷ്‌റഫ് എന്ന 72 കാരനായ യാത്രക്കാരന്‍ ധൂലെ-സിഎസ്എംടി എക്‌സ്പ്രസില്‍ കല്യാണില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോയത്. ഇയാളും ട്രെയിനില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് സഹയാത്രികരും തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായതായി അവരുടെ ഉറവിടങ്ങളില്‍ നിന്ന് മനസ്സിലായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹാജി അഷ്റഫിന്റെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ആകെ അഞ്ച് മുതല്‍ ആറ് വരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കേസില്‍ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി സെന്‍ട്രല്‍ റെയില്‍വേ ഡിസി മനോജ് നാനാ പാട്ടീല്‍ പറഞ്ഞു. റെയില്‍വേ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, സംശയിക്കുന്നവരെ ധൂലെയില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും താനെയിലേക്ക് കൊണ്ടുവരാന്‍ ഒരു സംഘത്തെ അയയ്ക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ റെയില്‍വേ പോലീസ് തുടര്‍ നിയമനടപടി സ്വീകരിക്കും. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചാലിസ്ഗാവ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ മറ്റൊരു വീഡിയോയില്‍, ഇരയായ വയോധികന്‍ നാണക്കേട് കാരണം ആത്മഹത്യ ചെയ്തുവെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, വയോധികന്‍ സുരക്ഷിതനാണെന്നും ഇക്കാര്യത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും റെയില്‍വേ പോലീസ് പറഞ്ഞു. പരാതി നല്‍കിയതിന് ശേഷം താന്‍ ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും ഇരയായ അഷ്റഫ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ”എന്റെ പേര് അഷ്റഫ് അലി സയ്യിദ് ഹുസൈന്‍. ഞാന്‍ ചാലിസ്ഗാവ് നിവാസിയും ഒരു ഹാജിയുമാണ്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്, എന്നെക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. തെറ്റായ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ദി ഹിന്ദു എന്ന ഇംഗ്ലീഷ് പത്രത്തിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് , 2024 ഓഗസ്റ്റ് 28 ന് 72 കാരനായ ഹാജി അഷ്റഫ് ധൂലെ-ഛത്രപതി ശിവാജി ടെര്‍മിനസ് എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ഈ സംഭവം നടന്നത്. മഹാരാഷ്ട്രയില്‍ നിരോധിച്ചിട്ടില്ലാത്ത പോത്തിറച്ചിയാണ് ഇവര്‍ കടത്തുകയായിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പ്രതികളെ കസ്റ്റഡിയിലെടുത്ത് ധൂലെയില്‍ നിന്ന് താനെയിലേക്ക് കൊണ്ടുവന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.