Explainers

എന്താണ് കാസ്റ്റിംഗ് കൗച്ച്: ഇരയെ വലയിലാക്കുന്ന ചിലന്തികളെ തിരിച്ചറിയണം / What is Casting Couch

സിനിമാ മേഖയില്‍ മാത്രമല്ല, എല്ലാ ജോലി സ്ഥലങ്ങളിലും നടക്കുന്നുണ്ട്

മലയാള സിനിമയില്‍ മാത്രമല്ല, ലോക സിനിമാ വ്യവസായത്തില്‍ത്തന്നെ ലൈംഗികത ഒരു ഉപാധിയാണ്. അത് ഇഷ്ടത്തോടെയും നിര്‍ബന്ധിതവുമായി നടക്കുന്നുണ്ട്. നിര്‍ബന്ധിതമായി നടത്തപ്പെടുന്ന ലൈംഗികത കാലങ്ങള്‍ക്കു ശേഷം വെളിപ്പെടുത്തലായോ വിമിമഷ്ടങ്ങളായോ എതിര്‍പ്പുകളായോ പുറത്തേക്കു വരാം. സമൂഹത്തിന്റെ ഇടപെടലുകള്‍ക്കും, സാഹചര്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇതിന്റെ പുറന്തള്ളല്‍. എന്നാല്‍, പുറന്തള്ളുന്നതിനേക്കാള്‍ കൂടുതലും ഉണ്ടാകുന്നത് ഉള്‍വലിയലുകളാണ്. അതുകൊണ്ടാണ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോലും വെളിപ്പെടുത്തലുകളുമായി എത്തിയ നടിമാരുടെ പട്ടികനോക്കിയാല്‍ അറിയാനാകും അത്.

കമ്മിഷനു മുമ്പില്‍ മൊഴി നല്‍കിയവരുടെ എണ്ണം എടുത്താലും അറിയാനാകും. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിന് പൊതുവായൊരു പേരുണ്ട്. അതാണ് കാസ്റ്റിംഗ് കൗച്ച്. എന്താണ് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല. കാരണം, നിത്യ ജീവിതത്തില്‍ ഈ വാക്കിന് ഒരു അര്‍ത്ഥവുമില്ല. എന്നാല്‍, സിനിമാക്കാര്‍ക്കിടയിലും, തൊഴിലിടങ്ങളിലും ഈ വാക്ക് എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാം. ‘സമ്മതിയുള്ള’ എന്ന വാക്ക് ‘കണ്‍സെന്‍സസ്’ എന്ന നാമത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു നാമവിശേഷണമാണ്. അതിന്റെ ഉത്ഭവം 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ലാറ്റിന്‍ സമവായ ‘കരാറില്‍’ നിന്ന്. എന്നാല്‍ ഭാഷ ഒരു തന്ത്രപരമായ ഗെയിമാണ്.

അവിടെ വാക്കുകള്‍ക്ക് പലപ്പോഴും വ്യത്യസ്തമായ ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങളുണ്ട്. വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്കും സ്ഥലങ്ങളില്‍ നിന്ന് സ്ഥലങ്ങളിലേക്കും ചില സന്ദര്‍ഭങ്ങളില്‍, ഒരു നിശ്ചിത കാലയളവില്‍ അവ കൃത്യമായ അര്‍ത്ഥങ്ങള്‍ നേടുന്നു. ‘സമ്മതത്തോടെയുള്ളത്’ എന്ന വാക്ക് മിക്കവാറും ലൈംഗിക പ്രവര്‍ത്തനങ്ങളോട് പരസ്പരം യോജിക്കുന്ന രണ്ടോ അതിലധികമോ ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ അജണ്ട അജ്ഞാതമാണ്. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക പ്രവര്‍ത്തനവും നിര്‍ബന്ധിത ലൈംഗികതയും തമ്മിലുള്ള വരികള്‍ ചിലപ്പോള്‍ ഓവര്‍ലാപ്പ് ചെയ്യുകയോ മങ്ങുകയും അവ്യക്തമാവുകയും ചെയ്യും.

ജോലിസ്ഥലത്തെ ലൈംഗികാതിക്രമവും കാസ്റ്റിംഗ് കൗച്ചും തമ്മിലുള്ള പ്രധാന വ്യത്യാസം നിര്‍ബന്ധിത ലൈംഗികതയും സമ്മതത്തോടെയുള്ള ലൈംഗികതയും തമ്മിലുള്ള വ്യത്യാസത്തിലാണ്. കാസ്റ്റിംഗ് കൗച്ച് ഒരു നിശ്ചിത തൊഴില്‍ മേഖലയിലേക്ക് കടക്കുന്നതിന് മുമ്പേ തന്നെ പ്രവര്‍ത്തനക്ഷമമാണ്. സിനിമയുടെ ഗ്ലാമര്‍ ലോകത്തിനപ്പുറം ഇരയാക്കലുകളുടെയും വേട്ടയാടലുകളുടെയും ഇരുണ്ടവശം കൂടി ഉണ്ടെന്ന് പുറം ലോകം അറിഞ്ഞ കാലം മുതല്‍ ഉറക്കെയും പതുക്കെയും കേള്‍ക്കുന്ന വാക്കാണ് കാസ്റ്റിംഗ് കൗച്ച്. ലോകത്ത് നിലവിലുള്ള ഒരു സിനിമാ നിഘണ്ടുവിലും ഔദ്യോഗികമായി ഈ വാക്ക് അഭിനയിക്കാനുള്ള മാനദണ്ഡമായി മാറിയിട്ടില്ല.

നീതിക്ക് നിരക്കാത്ത തുല്യതയില്ലാത്ത വലിപ്പ ചെറുപ്പത്തിന്റെ ഭാഷ കൂടിയാണ് ഈ വാക്ക്. 1910 മുതല്‍ അമേരിക്കന്‍ വിനോദമേഖലയിലെ സ്റ്റുഡിയോ സംവിധാനത്തിന്റെ തുടക്കം മുതലാണ് കാസ്റ്റിങ് കൗച്ച് ആരംഭിച്ചത്. ഇന്ന് അമേരിക്കയില്‍ ഇത് നിയമവിരുദ്ധമാണ്. അവസരങ്ങളുടെ ചുവപ്പു പരവതാനി സ്വപ്നം കണ്ട സിനിമ മോഹികളില്‍ പലരെയും ഒരു കൂട്ടം പേര്‍ ചേര്‍ന്ന് സ്വീകരിച്ചത് അധാര്‍മ്മികതയുടെയും അനീതിയുടെയും ചൂഷണത്തിന്റെയും കസേര വലിച്ചിട്ടുകൊണ്ടാണ്. ഒരു അവസരത്തിനു പകരം ശാരീരികമായ ഉപകാരങ്ങള്‍ സ്വീകരിക്കുന്ന ഏതൊരു തൊഴില്‍ മേഖലയിലും കാസ്റ്റിങ് കൗച്ച് (CASTING COUCH ) എന്ന വാക്ക് ഉപയോഗിക്കാമെങ്കിലും സിനിമാ വ്യവസായത്തില്‍ തന്നെയാണ് ഈ വാക്ക് കൂടുതലും പരിചിതമായത്.

സംവിധായകര്‍, കാസ്റ്റിംഗ് ഏജന്റുമാര്‍, നിര്‍മാതാക്കള്‍ തുടങ്ങിയ സ്വാധീന ശേഷിയുള്ള പദവിയിലുള്ളവര്‍ നടി നടന്മാരില്‍ നിന്ന് അധാര്‍മ്മിക ലാഭം നേടുകയും ലൈംഗികതയ്ക്ക് പകരമായി സിനിമയില്‍ അവസരം നല്‍കുകയും ചെയ്യുന്ന ആശയമാണ് കാസ്റ്റിംഗ് കൗച്ച്. സിനിമയില്‍ അവസരം കിട്ടാന്‍ ചിലപ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞും, ശരീരം നല്‍കിയും അവര്‍ പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടി വരുന്നതാണ് കാസ്റ്റിങ് കൗച്ചിന്റെ പ്രക്രിയ. സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതകള്‍ ഇല്ലാതെ പോയവരോ അല്ലെങ്കില്‍ ശരീരം നല്‍കി സിനിമാ മോഹം തിരിച്ചെടുക്കേണ്ടി വന്നവരോ ആണ് പലപ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വരുന്നത്.

സിനിമാമോഹങ്ങളുമായി വന്നു സെക്‌സ് റാക്കറ്റുകളുടെ പിടിയിലായ സ്ത്രീകള്‍ വരെയുണ്ട്. ചിലര്‍ക്ക് കാസ്റ്റിങ് കൗച്ചിന്റെ ഗുണമെന്നോണം ചില്ലറ വേഷങ്ങള്‍ ലഭിക്കുന്നു. ഒരിക്കല്‍ അകപ്പെട്ടുപോയാല്‍ പിന്നീട് ഒരു തിരിച്ചുപോക്ക് അസാധ്യമാകുന്ന നിലയും ഉണ്ട്. വലിയൊരു ചൂഷണത്തിന് താന്‍ ഇരയാക്കപ്പെടുകയാണെന്നു പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ലൈംലൈറ്റില്‍ നില്‍ക്കുന്ന നടിമാര്‍ക്കു പോലും കാസ്റ്റിങ് കൗച്ച് വിനയാകുമ്പോള്‍ തുടക്കക്കാരുടെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ല. സിനിമയില്‍ അവസരം നേടാനുള്ള ഏകവഴി കാസ്റ്റിങ് കൗച്ച് ആണെന്ന് പറയാന്‍ സാധിക്കുകയില്ല, എങ്കില്‍പ്പോലും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ നീരാളി കൈകള്‍ ഇവര്‍ക്ക് നേരെ നീണ്ടിരിക്കാം.

സിനിമയില്‍ അഭിനയിക്കുകയെന്ന സ്വപ്നവുമായി നടക്കുന്ന സ്ത്രീകളും , പുരുഷന്മാരും കാസ്റ്റിങ് കൗച്ചിനെ സിനിമയുടെ ഭാഗമായിത്തന്നെ കാണുകയും സഹകരിക്കുകയും ചെയ്യുന്നതോടെ ഇതിലെ അനീതിയും അധാര്‍മ്മികതയും മാറ്റിനിര്‍ത്തപ്പെടുന്നു. കാലം മാറിയതിന് അനുസരിച്ച് പല പേരുകളിലും കാസ്റ്റിങ് കൗച്ച് നടന്നുപോകുന്നു. മോഡലിങ് പോലുള്ള ഫാഷന്‍ ലോകത്ത് ഇടം കണ്ടെത്താന്‍ ആഗ്രഹിച്ചെത്തുന്നവര്‍ ‘കോംപ്രോ ഷൂട്ട് ‘ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സംവിധാനത്തിലൂടെ കടന്നുപോകുന്നു. പേര് മാറിയാലും ഇതും ആത്യന്തികമായി കാസ്റ്റിങ് കൗച്ച് തന്നെ. ഭാഷയും, ദേശവും മാറുന്നതൊഴിച്ചാല്‍ കാസ്റ്റിങ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. കാസ്റ്റിങ് ഓഫീസുകള്‍ അല്ലെങ്കില്‍ സിനിമയിലെ കഥാപാത്രങ്ങളെ നിശ്ചയിക്കുന്ന ഓഫീസിലെ സോഫകളില്‍ നിന്നാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്ക് രൂപപ്പെട്ടത്.

 

CONTENT HIGHLIGHTS; What is the Casting Couch: Spiders that web their prey must be identified

Latest News