ചേരുവകള്‍
- പപ്പടം – 15
- തേങ്ങ ചിരകിയത് – 1 കപ്പ്
- പച്ചമുളക് – 4
- വറ്റല്‍ മുളക് – 2
- ചുവന്നുള്ളി – (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)
- വെളിച്ചെണ്ണ – 1/4 കപ്പ്
- കടുക് – 1/2 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്സിയിലിട്ട് നന്നായി ചതച്ചെടുക്കണം. പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കണം. കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ക്കണം. ഇതിലേക്ക് പപ്പടം – തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കണം. ചെറുതീയിലായിരിക്കണം ഇവ എല്ലാം വേവിക്കേണ്ടത്. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഏറെ രുചികരമായ ഒരു വിഭവം തന്നെയാണ് ഇത്. വീട്ടിൽ പ്രത്യേകിച്ച് വിഭവങ്ങൾ ഒന്നുമില്ലാതെ വരുമ്പോൾ പെട്ടെന്ന് കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കാവുന്ന ഈ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കുക. കുട്ടികൾക്ക് പപ്പടം ഇഷ്ടം ആയതുകൊണ്ട് തന്നെ തീർച്ചയായും ഈ തോരൻ ഇഷ്ടമാകുമെന്നത് ഉറപ്പാണ്.
story highlight; pappada thoran