ചെയ്യുന്ന ജോലിയുടെ കൂലി ഒരുമിച്ചു കിട്ടുന്ന കാലത്തിന്റെ മധുരസ്വപ്‌നങ്ങള്‍ മാത്രമാണ് KSRTC ജീവനക്കാര്‍ക്ക് ഇപ്പോള്‍ കൂട്ട്. പക്ഷെ, ഈ ഓണക്കാലത്ത് തങ്ങളുടെ വിയര്‍പ്പിന്റെ വിലയായ ശമ്പളം വെട്ടിമുറിക്കാതെ ഒന്നിച്ചു കിട്ടുമെന്ന പ്രതീക്ഷ നല്‍കിയത് വകുപ്പുമന്ത്രിയും സര്‍വ്വോപരി നല്ല നടനുമായ ഗണേഷ്‌കുമാറാണ്. എന്തു കണ്ടിട്ടാണ് അദ്ദേഹം ശമ്പളം ഒരുമിച്ചു കൊടുക്കാമെന്ന് പ്രഖ്യാപിച്ചതെന്നറിയില്ല. കഴിഞ്ഞ വര്‍ഷം ഓണത്തിന് KSRTC ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന് ഹൈക്കോടതിയാണ് പറഞ്ഞത്. ഓണത്തിന് ആരെയും പട്ടിണിക്കിടാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ശമ്പളം നല്‍കിയത്. അതും ഗഡുക്കളായി മാത്രം.
ഇപ്പോഴിതാ പ്രഖ്യാപനം നടത്തിയ ശേഷം മന്ത്രി ഗള്‍ഫിലേക്കു പോയിരിക്കുകയാണ്. ഈ മാസം 6ന് മാത്രമേ തിരിച്ചെത്തൂ. ഇതിനിടയില്‍ സര്‍ക്കാര്‍ സഹായവും കേരളാ ബാങ്കിന്റെ വായ്പയുമൊക്കെ കൃത്യമായി ലഭ്യമാക്കേണ്ടതുണ്ട്. ഇതെല്ലാം കുറച്ച സമയത്തിനുള്ളില്‍ നടക്കുമോയെന്നാണ് ആശങ്ക. എങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് ശമ്പളം ഒന്നിച്ചു നല്‍കാനാകൂ. ഈ മാസം ശമ്പളം ഒരുമിച്ചു നല്‍കാന്‍ കഴിയില്ലെന്നുറപ്പായപ്പോള്‍ മന്ത്രി ഗള്‍ഫിലേക്കു മുങ്ങിയതാണോ എന്നും ജീവനക്കാര്‍ക്ക് സംശയമുണ്ട്. മാത്രമല്ല, സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന്റെ നീക്കങ്ങള്‍ വളരെ സൂക്ഷിച്ചായിരിക്കും.
ഈ സാഹചര്യത്തില്‍ KSRTCയുടെ ശമ്പള കാര്യങ്ങളില്‍ വീഴ്ച വരുത്താന്‍ സാധ്യതയും കുറവാണ്. എന്നാല്‍, എങ്ങനെ നല്‍കാനാണ് എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ ശമ്പളത്തെ കുറിച്ച് ചീഫ് ഓഫീസില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി, ‘മന്ത്രി ഔട്ട് ഓഫ് സ്റ്റേഷനാണ്’ എന്നാണ്. അപ്പോള്‍ ശമ്പളം കിട്ടണമെങ്കില്‍ മന്ത്രി ഉണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ ഈ മാസം 6ന് ശേഷം മാത്രമേ ശമ്പളത്തെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ എന്നാണ് സാരം. ഈ മാസം ആദ്യം തന്നെ ശമ്പളം മുഴുവന്‍ ഒറ്റത്തവണയായി നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്.
കേരള ബാങ്കിന്റെ വായ്പയിലാണ് കോര്‍പ്പറേഷന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. 100 കോടി രൂപ വായ്പ നല്‍കാന്‍ നേരത്തെ ധാരണയായെങ്കിലും തുക ഇതുവരെ അനുവദിച്ചിട്ടില്ല. 78 കോടിയാണ് ശമ്പള വിതരണത്തിന് വേണ്ടത്. വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുമുണ്ട്. മറ്റ് ബാങ്കുകളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. ഓണത്തിന് മുമ്പ് ശമ്പളം ഒറ്റത്തവണയായി നല്‍കാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ പറയുന്നുണ്ട്. മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഗള്‍ഫിലാണ്. ആറിന് മടങ്ങിയെത്തും. അഞ്ചിനാണ് ശമ്പളം നല്‍കേണ്ടത്. ഇി രണ്ടു ദിവസം കൊണ്ട് ശമ്പളത്തിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കണം. അതിന് സാധിക്കുമോ എന്നതാണ് വലിയ ആസങ്കയില്‍ നില്‍ക്കുന്നത്. ഗഡുക്കളായി ശമ്പള വിതരണം മാറ്റയപ്പോള്‍ ആദ്യഗഡു പത്തിലേക്ക് മാറ്റിയിരുന്നു.
ചെലവ് കഴിഞ്ഞ് ശമ്പളത്തിന് മിച്ചമൊന്നും അക്കൗണ്ടിലില്ല. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും അധിക വായ്പ വൈകുന്നതു കൊണ്ടാണ് കേരള ബാങ്കിനെ സമീപിച്ചത്. എസ്.ബി.ഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നും 3100 കോടി രൂപ 2018ല്‍ കെ.എസ്.ആര്‍.ടി.സി കടമെടുത്തിട്ടുണ്ട്. ഇതുവരെയുള്ള തിരിച്ചടവ് പരിഗണിച്ച് 450 കോടിരൂപ കൂടി ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. അതിനിടെ, ഓണത്തിനു മുമ്പ് ഒറ്റത്തവണയായി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. ഇതോടെ മാനേജ്‌മെന്റ് ആകെ പ്രതിരോധത്തിലാവുകയും ചെയ്തു.
CONTENT HIGHLIGHTS; Will KSRTC’s Onam starve?: Minister Ganesh Kumar in Gulf; Employees Suspect Sinking (Special Story)