ചേരുവകൾ
കക്കാ ഇറച്ചി – 500ഗ്രാം
ചെറിയ ഉള്ളി – അഞ്ച് എണ്ണം
പച്ചമുളക് – അഞ്ച് എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെള്ളുള്ളി – മൂന്ന് അല്ലി നീളത്തിൽ അരിഞ്ഞത്
ഉണക്ക മൃളക് – രണ്ട് എണ്ണം വലുത്
കുരുമുളക് – ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ജീരകം – കാല് ടീ സ്പൂണ്‍
മഞ്ഞൾ പൊടി – ഒരു ടീസ്പൂണ്‍
മല്ലിപൊടി – ഒരു ടീസ്പൂണ്‍
തേങ്ങാ – അര മുറി ചിരവിയത്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യത്തെ ജോലി കക്കയിറച്ചി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചുവക്കുക. ഇത് മാറ്റി വക്കുക. ചിരവി വച്ചിരിക്കുന്ന തേങ്ങ, മഞ്ഞൾപ്പൊടി, ജീരകം, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ മിക്സിയിൽ അടിച്ചെടുത്ത് മാറ്റി വയ്ക്കുക. തുടർന്ന് ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. ഇതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കണം. ഇത് അധികം മൂക്കുന്നതിന് മുൻപ് തന്നെ തേങ്ങ അരപ്പ് ചേർത്ത് പച്ചമണം മാറുന്നതു വരെ മൂപ്പിക്കണം. ഇതിലേക്ക് വേവിച്ച് വച്ച കക്കയിറച്ചി കൂടി ചേർക്കാം..ആവശ്യത്തിന് ഉപ്പ് ഈ സമയം തന്നെ ചേർക്കണം. അൽപനേരം മൂടി വച്ച് വേവിക്കുന്നതോടെ കക്ക തോരൻ രുചികരം ആയി കിട്ടും.
story highlights; kakkairaci thoran