ചേരുവകൾ:
അണ്ടിപ്പരിപ്പ് – 200 gm
മുളക് പൊടി – 1/2 tsp
മഞ്ഞൾ പൊടി – 1/4 TSP
തേങ്ങ ചിരകിയത് – 1/4 ഭാഗം
ഉപ്പ് – ആവശ്യത്തിന്
ജീരകം – ഒരു നുള്ള്
ചുവന്നുള്ളി – 5
വെളുത്തുള്ളി – 1 (വേണമെങ്കിൽ)
കറിവേപ്പില – 3 തണ്ട്
വെളിച്ചെണ്ണ – 1 സ്പൂൺ
ഉണ്ടാക്കുന്ന വിധം
അണ്ടിപ്പരിപ്പ് 2-3 മണിക്കൂർ വെളളത്തിൽ മുക്കി വക്കുക.. എന്നിട്ട് അത് രണ്ടായി പിളർത്തി എടുക്കുക( ഫ്രഷ് അണ്ടിപ്പരിപ് ആണെങ്കിൽ മുക്കി വക്കേണ്ടതില്ല. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക
അതിലേക്ക് ഈ അണ്ടിപ്പരിപ്പ്, 1/4tsp മുളക് പൊടി, കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും മീഡിയം തീയിൽ ഒരു 20 മിനിറ്റ് വേവിക്കുക.. ഓവർ കുക്ക് ആവാതെ നോക്കുക . ഇതിനിടക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങ, ജീരകം, ചുവന്നുള്ളി, 1/4tsp മുളക് പൊടി, വെളുത്തുള്ളി കറിവേപ്പില, മഞ്ഞൾ പൊടി, ഒരു നുള്ള് ഉപ്പും കൂടെ മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.
ഒരു കടായി എടുക്കുക.. അതിലേക്ക് വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കുക.. ചൂടായി കഴിയുമ്പോ കടുക് പൊട്ടിക്കുക, രണ്ട് ഉണക്കമുളകും കൂടെ ഇടുക.. പിന്നെ നമ്മൾ അടിച്ചുവച്ചേക്കുന്ന ആ തേങ്ങ അരപ്പ് അതിലേക്ക് ചേർക്കുക … എന്നിട്ട് പച്ചമണം പോകുന്നത് വരെ ഒന്നു വഴറ്റുക..
അതിനു ശേഷം നമ്മൾ കുക്ക് ചെയ്തു വച്ചേക്കുന്ന കാഷ്യു നട്ട്സ് അതിലേക്ക് വളരെ ശ്രദ്ധിച്ച് മിക്സ് ചെയ്യുക.. മസാല ഇതിൽ നന്നായിട്ട് പിടിക്കണം.. എന്നിട്ട് തീ കുറക്കാം.. കുറച്ച് വെള്ളവും കൂടെ ഒഴിച്ച് കൊടുത്തിട്ട് പാത്രത്തിന്റെ അടപ്പ് വച്ച് അടച്ച് വച്ചിട്ട് 5 മിനിട്ട് വേവാൻ അനുവദിക്കുക… അതിനു ശേഷം തീ ഓഫാക്കുക. അവസാനം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ഒന്നു തൂകി കൊടുക്കുക .
story highlight; cashew thoran