Celebrities

‘അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കാം, ചെറിയ തോതില്‍ വിവാഹങ്ങള്‍ നടത്താന്‍ പറ്റും’: കൃഷ്ണകുമാര്‍

വല്ലപ്പോഴും ആരുടെയെങ്കിലും കല്യാണത്തിന് പോകുമ്പോള്‍ ഇങ്ങനെ ഒരുങ്ങി പോകാന്‍ പറ്റത്തില്ലല്ലോ

മലയാളികള്‍ക്ക് ഏറെ പരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിനും ഭാര്യ സിന്ധു കൃഷ്ണകുമാറിനും നാല് പെണ്‍മക്കളാണ്. അതില്‍ മൂത്തയാളാണ് സിനിമാതാരം അഹാന കൃഷ്ണ. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വളരെ ചുരുങ്ങിയ ആളുകള്‍ മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങ് ആയിരുന്നു അശ്വിന്റെയും ദിയയുടെയും വിവാഹം. ഇപ്പോളിതാ ഇരുവരുടെയും വിവാഹത്തെക്കുറിച്ച് കൃഷ്ണ കുമാര്‍ മനസ്സ് തുറക്കുന്നു.

‘എല്ലാവരെയും നമുക്ക് ഒരു പോലെ ശ്രദ്ധിക്കാന്‍ പറ്റും. എല്ലാ കാര്യത്തിലും. കൊവിഡ് നമുക്ക് പഠിപ്പിച്ച് തന്നത് എന്താണ്. ചെറിയ തോതില്‍ വിവാഹങ്ങള്‍ നടത്താന്‍ പറ്റും. അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കാം. രാഷ്ട്രീയത്തിലായാലും സിനിമയില്‍ ആയാലും നല്ല ബന്ധങ്ങളാണ്. വിളിച്ചാല്‍ നമ്മള്‍ എല്ലാവരെയും വിളിക്കണം. വിളിച്ചാല്‍ എല്ലാവരും വരുകയും ചെയ്യും. അത് മെയ്‌ന്റൈന്‍ ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.’, കൃഷ്ണ കുമാര്‍ പ്രതികരിച്ചു. വളരെ ചെറിയ പരിപാടിയായിരുന്നു എന്നും എല്ലാം അടിപൊളിയായിട്ട് പോയി, അടുത്തറിയാവുന്ന കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് വിവാഹത്തിന് ശേഷം സഹോദരി അഹാന കൃഷ്ണ പ്രതികരിച്ചത്.

‘വളരെ ചെറിയ പരിപാടിയായിരുന്നു. എല്ലാം അടിപൊളിയായിട്ട് പോയി. അടുത്തറിയാവുന്ന കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാം നല്ല വളരെ മനോഹരമായി പോയി. നമുക്ക് ഏറ്റവും അടുത്തറിയാവുന്നവര്‍ എന്നൊക്കെ പറയുമ്പോള്‍ നമുക്ക് കുറച്ചുപേരെ ഉള്ളൂ. അപ്പോള്‍ ആ കുറച്ചുപേരെ വിളിച്ച് ഭംഗിയായിട്ട് ചെറിയ രീതിയില്‍ പരിപാടിയെല്ലാം നടത്തി. വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളായിരുന്നു. ഹല്‍ദി, സംഗീത്, കല്യാണം. ഇനി റിസപ്ഷന്‍ ഒന്നുമില്ല. നമുക്കെല്ലാവര്‍ക്കും ഒരുങ്ങാന്‍ ഇഷ്ടമാണ്. അങ്ങനെ ഇഷ്ടപ്പെട്ടത് പോലെ ഒരുങ്ങുകയാണ് ചെയ്തത്.

ദിയയ്ക്ക്, അവളെപ്പോലെ നമ്മളും നന്നായി ഒരുങ്ങിയിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. വല്ലപ്പോഴും ആരുടെയെങ്കിലും കല്യാണത്തിന് പോകുമ്പോള്‍ ഇങ്ങനെ ഒരുങ്ങി പോകാന്‍ പറ്റത്തില്ലല്ലോ. ജീവിതത്തില്‍ ആദ്യമായിട്ടല്ലേ അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. വിവാഹത്തിന്റെ കോസ്റ്റ്യൂംസ് സെലക്ട് ചെയ്തത് നമ്മളൊക്കെ തന്നെയാണ്. സാധാരണ സാരി അല്ലേ ഇത്. വലിയ സംഭവം ഒന്നുമല്ലല്ലോ. നമ്മള്‍ സാധാരണ ഷൂട്ട് ഒക്കെ ചെയ്യാറുള്ളതല്ലേ. അപ്പോള്‍ ഇഷ്ടപ്പെട്ട കുറച്ച് രീതിയില്‍ അങ്ങനെ ഒരുങ്ങി. വിവാഹം കഴിഞ്ഞു എന്ന് കരുതി അവളെ മിസ്സ് ചെയ്യില്ല. കാരണം നമ്മള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒരു മിനിറ്റ് ദൂരമേയുള്ളൂ അവളിപ്പോള്‍ എടുത്തിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലോട്ട്. അപ്പോള്‍ മിസ്സ് ചെയ്യാനുള്ള ഒരു ഗ്യാപ്പ് കിട്ടും എന്ന് തോന്നുന്നില്ല. പക്ഷേ നമുക്ക് നോക്കാം.’, അഹാന പറഞ്ഞു.

STORY HIGHLIGHTS: Krishnakumar about diya wedding