ഓണം വിപണിയിൽ ലക്ഷ്യമിട്ട് പൂന്തോട്ടം ഒരിക്കൽ കുടുംബശ്രീ. അത്തം മുതൽ കുടുംബശ്രീയുടെ പൂക്കളും വിപണി കയ്യടക്കാൻ എത്തും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ കിലോയ്ക്ക് 120 രൂപ മുതൽ 130 രൂപ കൊടുത്താൽ മാത്രമേ വാങ്ങിക്കാൻ സാധിക്കൂ. എന്നാൽ കുടുംബശ്രീയുടെ പൂക്കളാകട്ടെ 100 രൂപയ്ക്ക് സ്വന്തമാക്കാം. മുല്ലപ്പൂവും ചമ്മന്തിയും വാടാ മല്ലിയും പന്തിയും അടക്കമുള്ള പൂക്കളാണ് ഇത്ര കുറഞ്ഞ നിരക്കിൽ കുടുംബശ്രീ വിപണിയിൽ എത്തിക്കുന്നത്.
പൂന്തോട്ടമൊരുക്കിയ കുടുംബശ്രീയുടെ സംസ്ഥാന ദാരിദ്ര്യനിർമാർജനമിഷനാണ് പൊതുവിപണിയിലും കുടുംബശ്രീയുടെ ഫ്ളവർ കിയോസ്കുകളിലൂടെയും പൂക്കൾ വിൽപ്പനയ്ക്കെത്തിക്കുന്നത്. കുടുംബശ്രീയുടെ ‘നിറപ്പൊലിമ 2024’ വഴി 1000 ഏക്കറിലാണ് പൂക്കൾ വിരിഞ്ഞത്. 3350 വനിതാകർഷകസംഘങ്ങൾ ചേർന്നായിരുന്നു കൃഷി. കൂടുതൽ കൃഷി തിരുവനന്തപുരത്തായിരുന്നു. 206 ഏക്കറിൽ. ഇടുക്കിയിലാണ് കുറവ്.
കഴിഞ്ഞവർഷം 618 ഏക്കറിൽ പൂക്കൃഷി നടത്തിയിരുന്നു. ഇത്തവണ ഇരട്ടിസംഘങ്ങൾ കൃഷിക്കിറങ്ങി. മൂന്നുവർഷംമുൻപ് 128 ഏക്കറിൽ തുടങ്ങിയ കുടുംബശ്രീ പൂക്കൃഷിയാണ് ഇക്കുറി 1000 ഏക്കറായത്.
പൂക്കൃഷി തുടരും
കഴിഞ്ഞവർഷം വിജയമായതോടെയാണ് ഇത്തവണ കൃഷി വ്യാപിപ്പിച്ചത്. ഒരു ജില്ലയിൽ കുറഞ്ഞത് 50 ഏക്കറിൽ കൃഷിചെയ്യണമെന്നായിരുന്നു നിബന്ധന. വരുംവർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീ ദാരിദ്ര്യനിർമാർജനമിഷൻ പ്രൊഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് പറഞ്ഞു.
content highlight: onam-flower-market-kudumbashree