ഓണമാണ് വരുന്നത്, ഓണം എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണസദ്യ തന്നെയായിരിക്കും. ഓണസദ്യയിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത വളരെ പ്രധാനപ്പെട്ട ഒന്നാണ് പായസം എന്നത്. പായസങ്ങളിൽ തന്നെ ഏറ്റവും പ്രസിദ്ധമായത് പാൽപ്പായസം ആണ്. ഏറെ രുചികരമായ രീതിയിൽ പാൽപ്പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും പലർക്കും അറിയില്ല. ഏറെ രുചികരമായ രീതിയിൽ എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ചേരുവകൾ
പാൽ -1 ലിറ്റർ
പുഴുങ്ങലരി-1/4 കപ്പ്
പഞ്ചസാര –ആവശ്യത്തിന്
ഏലക്ക പൊടിച്ചത് –1 സ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി –ഒരു പിടി
നെയ്യ് –3/4 സ്പൂൺ
മിൽക്ക്മൈടയ്ട് –2 സ്പൂൺ
തയ്യാറാകുന്ന വിധം
ഒരു ഉരുളിയിൽ 1/2 ലിറ്റർ പാൽ ഒഴിച്ചു പഞ്ചസാര ഇട്ടു തിളപ്പിക്കുക. കഴുകിവൃത്തിയാക്കിയ പുഴുങ്ങലരി പാലിൽ ഇട്ടു തിളപ്പിക്കുക. ശേഷം മിൽക്ക്മൈയ്ട് ഒഴിക്കുക.ഏലക്കാപ്പൊടി ചേർക്കുക.കുറഞ്ഞ തീയിൽ വേവിക്കുക . ശേഷം മറ്റൊരു പാനിലേക്ക് അണ്ടി മുന്തിരി എന്നിവ വറുത്തെടുക്കുക.ശേഷം എല്ലാം കൂടെ ഉരുളിയിലേക്കിട്ടു നന്നയി വറ്റിയ ശേഷം 1/2 ലിറ്റർ പാൽ കൂടെ ഒഴിച്ചു വറുത്തെടുത്ത അണ്ടി മുന്തിരി എന്നിവ ചേർത്ത് അടച്ച് വച്ച് നന്നായി വറ്റിക്കുക.ഇഷ്ടാനുസരണം വറുത്തു വെച്ച അണ്ടി മുന്തിരി അവസാനം ചേർത്ത് ഗാർണിഷ് ചെയ്യാവുന്നതുമാണ്. സ്വാദിഷ്ടമായത് പാൽപായസം റെഡി
Story Highlights ;Palpayasam