വിമാനത്തിലെ പൈലറ്റ് യാത്രക്കാര്‍ക്ക് നല്കുന്ന അനൗണ്സ്മെന്റിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. സാധാരണഗതിയില്‍ അനൗണ്‍സ്മെന്റ് ഇംഗ്ലീഷ് ഭാഷയിലാണ് പറയാറ്. എല്ലാവര്ക്കും ഒരുപോലെ മനസ്സിലാകുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഇംഗ്ലീഷില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതാ ഇന്റിഗോ വിമാനത്തിലെ ഒരു അനൗണ്‍സ്മെന്റ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
ഇങ്ങനെ വൈറല്‍ ആകണമെങ്കില്‍ ഒരു കാരണവും വേണമല്ലോ. അതേ ഒരു കാരണമുണ്ട്, സാധാരണ ഗതിയില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ഈ അനൗണ്‍സ്മെന്റ് ഇന്റിഗോ വിമാനത്തില്‍ ഹിന്ദിയിലാണ് അനൗണ്‍സ് ചെയ്തത്. അത് തന്നെയാണ് ഇവിടുത്തെ പ്രത്യേകത.
View this post on Instagram
വിമാനത്തിലെ ഒരു യാത്രക്കാരന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഹിന്ദിയില്‍ അനൗണ്‍സ്മെന്റ് ചെയ്തത്. ഇന്‍ഡിഗോ ഫ്ലൈറ്റിന്റെ പൈലറ്റ് ആണ് അനൗണ്‍സ്മെന്റ് ഹിന്ദിയില്‍ നടത്തിയത്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. നിരവധി കമന്‍സുകളും വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുകയാണ്. പൈലറ്റിന്റെ അനൗണ്‍സ്മെന്റ് ഇങ്ങനെയായിരുന്നു;
‘നമസ്കാര്‍, മേരാ നാം പ്രദീപ് കൃഷ്ണന് ഹേ. മേരാ ഫസ്റ്റ് ഓഫീസര്‍ കാ നാം ബാലാ ഹേ. ഹമാര ലീഡ് കാ നാം പ്രിയങ്ക ഹേ. ഹം ആജ് ചെന്നൈ സേ മുംബൈ ജായേംഗെ, 35,000 മേ ഉദയേംഗെ, പുര ദൂരം 1,500 കി.മീ. ഹൈ, പുര സമയം ഒരു മണിക്കൂര്‍ ഏക ഘണ്ടേ മുപ്പത് മിനിറ്റ് ഹേ, ജാനേ കെ ടര്‍ബുലന്‍സ് ഹോഗാ, ഹം സീറ്റ് ബെല്‍റ്റ് ദാലേംഗേ, മെയിന്‍ ഭി ദാലേംഗേ. ധന്യവാദ് (ഹലോ, എന്റെ പേര് പ്രദീപ് കൃഷ്ണന്. എന്റെ ആദ്യത്തെ ഓഫീസര്‍ ബാല. ഞങ്ങളുടെ ലീഡിന്റെ പേര് പ്രിയങ്ക. ഞങ്ങള്‍ ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് 35,000 അടി ഉയരത്തില്‍ പറക്കുന്നു, 1,500 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂറും മുപ്പത് മിനിറ്റും കൊണ്ട് പിന്നിടുന്നു’.
STORY HIGHLIGHTS: Hindi flight announcement goes viral