Celebrities

അഹാനയ്‌ക്കൊപ്പമുള്ള ചിത്രം, പിന്നാലെ വിവാഹാശംസകൾ; ഒടുവിൽ വിശദീകരണവുമായി നിമിഷ് | nimish-ravi

അഹാന നിമിഷും കൂട്ടുകാരും ചേർന്നെടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു

നടൻ കൃഷ്ണകുമാറിന്റെ മകളും അഹാനയുടെ സഹോദരിയുമായി ദിയയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഛായാഗ്രാഹകൻ ആയ നിമിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ നിമിഷിന് വിവാഹാശംസകള്‍ നേര്‍ന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാന്‍ തുടങ്ങി. തന്റെ ചിത്രം അത്തരത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന് മനസിലായതോടെ ഇതില്‍ വിശദീകരണവുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് നിമിഷ്.

അഹാന നിമിഷും കൂട്ടുകാരും ചേർന്നെടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് അഹാനയും നിമിഷും വിവാഹിതരായി എന്ന തരത്തിൽ അഭ്യൂഹം ഉണ്ടായത്.

‘‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു’’–നിമിഷിന്റെ വാക്കുകൾ.

അഹാന കൃഷ്നയുടെ കുട്ടിക്കാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച ഹൃസ്വചിത്രങ്ങളും മ്യൂസിക് വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറൽ ആയിരുന്നു. അഹാന കൃഷ്ണ നായികയായെത്തിയ ‘ലൂക്ക’യുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി.

content highlight: nimish-ravi-clarifies-not-married-ahaana-krishna