സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ വലിയൊരു ഹിറ്റ് ആക്കിക്കൊണ്ട് സംവിധാന രംഗത്തേക്ക് കടന്ന മലയാളത്തിന്റെ പ്രമുഖനായ നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും ലൂസിഫറിന് നല്ല കളക്ഷന്‍ ആയിരുന്നു ലഭിച്ചത്. ഇപ്പോള്‍ ഇതാ ചിത്രത്തില്‍ വിവേക് ഒബ്രോയ് അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നല്കിയ നടന് വിനീത്, ലൂസിഫറിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘ലാലേട്ടനെ പോലെയുള്ള ഒരു അത്ഭുത പ്രതിഭയെ വെച്ച് ഒരു ചരിത്ര വിജയം സൃഷ്ടിച്ച ആളാണ് പൃഥ്വിരാജ്. രാജുവിന് എല്ലാവിധ ആശംസകളും. ശബ്ദത്തിലൂടെ അതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞത്, പ്രേക്ഷകരുടെ അനുഗ്രഹം നേടാന്‍ കഴിഞ്ഞതില്‍ ഒരുപാട് ഒരുപാട് സന്തോഷം. ശബ്ദത്തിലൂടെ അദ്ദേഹത്തിന് വേണ്ടുന്ന രീതിയില്‍ പൃഥ്വിരാജ് ഡബ്ബ് ചെയ്ത്, ആ റഫറന്‍സ് വച്ചിട്ടാണ് ഞാന്‍ ഡബ്ബ് ചെയ്തത്. പൃഥ്വിരാജ് ഒരു ഇന്‍ക്രെഡിബിള്‍ ഓള് റൗണ്ടര്‍ ആണ്. അതിന് അങ്ങനെ ഒരു അവസരം എനിക്ക് തന്നതില്‍ എനിക്ക് ഒരുപാട് നന്ദിയുണ്ട്.’, വിനീത് പറഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അപ്പോള്‍തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. അങ്ങനെയാണെങ്കില്‍ 2025ന്റെ ആദ്യപകുതിയില്‍ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബര്‍ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസും തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന് നിര്‍മിക്കുന്നത്.
STORY HIGHLIGHTS: Vineeth about Lucifer dubbing