കഴിക്കുന്ന ഭക്ഷണങ്ങൾക്കനുസരിച്ച് ശരീരത്തിന് ആരോഗ്യവും അനാരോഗ്യവും ഉണ്ടാവുന്നു. തെറ്റായ ഭക്ഷണ രീതിയാണ് രോഗങ്ങൾ പലതും കൊണ്ടുവരുന്നത്. അതുപോലെതന്നെയാണ് മനസും. മനസിനും ഭക്ഷണങ്ങൾ ആവശ്യമാണ്. നല്ല നല്ല ചിന്തകൾ, വാക്കുകൾ, പെരുമാറ്റങ്ങൾ, പ്രവർത്തികൾ എന്നിവ. എപ്പോഴും നല്ലത് തന്നെ മനസിന് നലകികൊണ്ടിരിക്കാൻ സാധിക്കുകയില്ല. അതിനാൽത്തന്നെ മനസിന്റെ ഭക്ഷണങ്ങൾ നല്ലതുമാകാം മോശവുമാക്കാം.
നല്ല ചിന്തകളും വാക്കുകളും പ്രവർത്തികളുമാണ് മനസിന് ആഹാരമായി നൽകുന്നതെങ്കിൽ മനസിലുണ്ടാകുന്ന നല്ല തരംഗങ്ങൾ ശരീരത്തിൽ പ്രവേശിക്കുകയും അത് ശരീരത്തെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. എന്നാൽ മോശം ചിന്തകളും വാക്കുകളും അസൂയയും വെറുപ്പും വിദ്വേഷവുമൊക്കെയാണ് മനസിന് ആഹാരമായി നൽകുന്നതെങ്കിൽ. അവ ശരീരത്തെ മോശമായി ബാധിക്കുകയും പല രോഗങ്ങളിലേക്കും കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു. അതിനാൽതന്നെ മനസിന് നല്ല ആഹാരം നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
മനോവികാരങ്ങളാലാണ് ഏതാണ്ട് തൊണ്ണൂറുശതമാനം രോഗങ്ങളും ഉണ്ടാകുന്നത് എന്നാണ് ആധുനിക മനഃശാസ്ത്രം തെളിയിച്ചിരിക്കുന്നത്. വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോഗങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. ഓരോ പ്രാവിശ്യം ദേഷ്യപ്പെടുമ്പോഴും വളരെയധികം ഊർജ്ജം നഷ്ടപ്പെടുകയും അതോടൊപ്പം ചില ആന്തരിക ഗ്രന്ഥികൾ കൂടുതൽ സ്രവങ്ങൾ പുറത്തേക്ക് വിടുകയും ചെയ്യുന്നു. മനോരോഗങ്ങളുണ്ടാകുന്നതിനുള്ള അടിസ്ഥാന കാരണം മറ്റുള്ളവരോട് തോന്നുന്ന വെറുപ്പാണ്. ദേഷ്യം, അസൂയ, വെറുപ്പ് ഇവ മൂന്നും ഉണ്ടെങ്കിൽ രോഗങ്ങൾക്ക് വേറെ കാരണങ്ങൾ ഒന്നും തന്നെ വേണ്ടിവരില്ല.
Emotionally Induced Illness (E.I.I) എന്ന ശാസ്ത്രനാമത്തിൽ, വൈകാരിക പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന ശാരീരിക രോഗങ്ങൾ അറിയപ്പെടുന്നു. മനസിന് നൽകുന്ന മോശം അനുഭവങ്ങൾ ആസ്ത്മ, ഹൃദയ പ്രശ്നങ്ങൾ തുടങ്ങി പല മാറാരോഗങ്ങൾക്കും. ശരീര ക്ഷീണം, വിട്ടുമാറാത്ത തലവേദന, ഒന്നിനും ഒരു ഉത്സാഹമില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കും കാരണമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ശാരീരികവും മാനസികവുമായ രോഗങ്ങളുടെയൊക്കെ 90 ശതമാനത്തിൽ കൂടുതൽ കാരണങ്ങളും വൈകാരിക തലത്തിൽ നിന്ന് ഉണ്ടാവുന്നതാണെന്ന് നിഷേധിക്കാൻ സാധിക്കുകയില്ല.
മനസിന് ആവശ്യമായ നല്ല നല്ല അനുഭങ്ങൾ നൽകാൻ സാധിക്കുന്നില്ലെങ്കിൽ കൗൺസിലിംഗിന് വിധേയരാവുന്നതാണ് നല്ലത്. കൗൺസിലിംഗിലൂടെ പല മനസികാവസ്ഥകളും മാറ്റിയെടുക്കാവുന്നതാണ്.
STORY HIGHLIGFHT: HEALTHY MIND