ഒരു ചാനല്‍ പരിപാടിയുടെ അവാര്‍ഡ് നിശയില്‍ മമ്മൂട്ടി മലയാളത്തിന്റെ പ്രഗല്‍ഭനടനായ നടന്‍ ജനാര്‍ദ്ദനനെ കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. സദസ്സില്‍ വെച്ച് മമ്മൂട്ടി തന്റെ പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുകയും ജനാര്‍ദ്ദനനോട് നന്ദി പറയുകയും ചെയ്തു. ജനാര്‍ദ്ദനന്‍ എന്ന നടന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.
‘ലൈഫ് ടൈം അവാര്‍ഡ് ജനാര്‍ദ്ദനന്‍ ചേട്ടന് ആണെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവും ഉണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് എനിക്ക് വളരെ കുറച്ച് ആള്‍ക്കാരെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഒരു പരിചയക്കാരന്‍ എന്ന് പറയാന്‍ അന്ന് ജനാര്‍ദ്ദനന്‍ ചേട്ടന്‍ മാത്രമേയുള്ളൂ. അന്ന് ഞാന്‍ ചെറിയ നടന്നായിരുന്നു,ആ സമയത്ത് മമ്മൂട്ടി എന്റെ നാട്ടുകാരന്‍ ആണെന്ന് അദ്ദേഹം പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത്രത്തോളം ഒരു സന്തോഷവും അംഗീകാരവും ആ കാലത്ത് എനിക്ക് വേറെ കിട്ടാനില്ല. കാരണം മലയാളത്തിലെ പ്രഗല്‍ഭനായ ഒരു നടന്‍ അദ്ദേഹത്തിന്റെ നാട്ടുകാരന്‍ ആണ് സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ക്ക് അത് അനുഭവമുണ്ടെങ്കില്‍ മനസ്സിലാകും നമ്മള്‍ എത്രത്തോളം സെക്യേുഡ് ആയി എന്നുള്ളത്. നമ്മള്‍ ഒരു അന്യ നാട്ടില്‍ ചെന്നു കഴിഞ്ഞാല്‍ നാട്ടുകാരായ ഒരാളെ കണ്ടുകഴിഞ്ഞാല്‍ നമുക്കൊരു സമാധാനമില്ലേ..നമുക്ക് സന്തോഷമില്ല.. നമ്മുടെ ഭാഷ സംസാരിക്കുമ്പോള്‍ നമുക്ക് ഒരു സന്തോഷം ഇല്ലേ.. അതുപോലെ ജനാര്‍ദ്ദനന്‍ ചേട്ടനെ കണ്ടപ്പോള്‍ അദ്ദേഹം വൈക്കത്തുകാരനാണ് എന്ന് മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോള്‍ എനിക്കുണ്ടായ ഒരു ആത്മധൈര്യം അതാണ്. ഒരുപാട് നന്ദിയുണ്ട്.’
‘ഒരുപാട് കാലമായി ചേട്ടന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതെന്ന്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പല ആള്‍ക്കാരും ഇപ്പോള്‍ ഇല്ല. അവര്‍ക്കൊക്കെ ഒരുപാട് അംഗീകാരങ്ങള്‍ കിട്ടുന്നുണ്ട്. ഒരുപാട് ബഹുമതികള്‍ കിട്ടുന്നുണ്ട് ഇപ്പോഴും. ജനാര്‍ദ്ദനന്‍ ചേട്ടനോട് ഈ സ്‌നേഹവും ആദരവും കാണിച്ച സീ ടീവിക്ക് ആദ്യമായിട്ട് ഒരു നന്ദി. ഇപ്പോഴും അടുത്തകാലത്ത് നടന്ന ഒരു പരിപാടിയില്‍ ഞാന്‍ ജനാര്‍ദ്ദനന്‍ ചേട്ടനെ ഒന്ന് ആദരിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള സംവിധാനങ്ങള്‍ ഇല്ല എന്നാണ് പറഞ്ഞത്. ഇത് എനിക്ക് ഇന്നത്തെ ഏറ്റവും വലിയ സന്തോഷമുള്ള ഒരു കാര്യമാണ്.’ മമ്മൂട്ടി പറഞ്ഞു.
story highlights: Mammootty about Janardhanan