മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് കനിഹ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയത്. ഈ ചിത്രത്തിലെ ഡെയ്സി എന്ന കഥാപാത്രം താരത്തിന് വലിയൊരു സ്വീകാര്യത തന്നെയാണ് നൽകിയത്. ഈ ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. എങ്കിലും പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമായത് ഈ കഥാപാത്രം തന്നെയാണ്.. മലയാളത്തിലും തമിഴിലും അന്യഭാഷകളിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്..ഇപ്പോൾ ഏറ്റവും പുതിയ റിലീസ് ആയ ഗോട്ട് എന്ന ചിത്രത്തിലും ഒരു കാമിയോ റോളിൽ താരം എത്തുന്നുണ്ട്.
ഈ ചിത്രത്തിന്റെ മേക്കപ്പ് സംബന്ധമായി താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുഖം മുഴുവൻ പൊള്ളിയ അവസ്ഥയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആളുകളാണ് കാര്യങ്ങൾ അറിയാതെ എന്താണ് കനിഹയ്‌ക്ക് സംഭവിച്ചത് എന്ന് ചോദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.. അതേസമയം വ്യക്തമായി തന്നെ താരം ക്യാപ്ഷനിൽ തന്റെ കാമിയോ റോളിന്റെ പ്രത്യേകതയാണ് ഇത് എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ക്യാപ്ഷൻ വായിക്കാതെയാണ് പലരും എന്ത് സംഭവിച്ചു എന്ന് ചോദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത്..
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്. മോശം കമന്റുകൾ നൽകുന്നവർക്ക് കൃത്യമായ മറുപടികൾ നൽകുവാനും താരം മറക്കാറില്ല.. ഓരോ ചിത്രങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
Story Highlights ; Kaniha New photo