ആവശ്യമുള്ളവ
മത്തങ്ങ-അര മുറി
വന്‍ പയര്‍-ഒരു പിടി
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
തേങ്ങ -അര മുറി
വെളുത്തുള്ളി-ഒരല്ലി
വറ്റല്‍ മുളക്- 1
കടുക്, എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാകുന്ന വിധം
വന്‍പയറും മത്തങ്ങയും മഞ്ഞള്‍ പൊടിയും, മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. നന്നായി വെന്തു ഉടയുമ്പോള്‍ ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ തിളക്കണം.തേങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അരപ്പ് വെന്ത കഷ്ണങളിലേക്ക് ചേര്‍ക്കുക. ഒന്ന് തിളച്ചു വരുമ്പോളേക്കും അടുപ്പില്‍ നിന്നും മാറ്റി വെക്കുക. ഒരു ചീനച്ചടിയില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ തേങ്ങ ചിരണ്ടിയത് ഇട്ടു വറുത്തെടുക്കുക. കടുകും ഒരു ചുമന്ന മുളക് മൂന്നായി മുറിച്ചു ഇട്ടതും കറിവേപ്പിലയും കൂടെ ഇട്ടു കടുക് വറക്കുക.ഇത് വാങ്ങി വെച്ചിരിക്കുന്ന എരിശേരിയില്‍ ചേര്‍ക്കുക. രുചികരമായ മത്തങ്ങ എരിശേരി റെഡി ആയിട്ടുണ്ട്. ഓണത്തിന് എരിശ്ശേരി ഉണ്ടാക്കുന്നവരുണ്ട് അവർക്ക് ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്
Story Highlights ; Mathanga eriseri curry