Education

കേരള യൂണിവേഴ്സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭ പരിധിയിൽ കുടിവെള്ള പ്രശ്നം രൂക്ഷമായതിനെ തുടർന്ന് കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളായി ന​ഗരത്തിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷമായി തുടരുകയാണ്.

തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും കളക്ട‍‍ർ അറിയിച്ചു. നാളത്തെ ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.

Latest News