Celebrities

തനിക്ക് പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ

അണ്ണനെങ്കിലും ഒന്ന് സമ്മതിച്ചല്ലോ പവർ ഗ്രൂപ്പിലെ അംഗമാണെന്ന്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് കുഞ്ചാക്കോ ബോബൻ. നിരവധി ആരാധകരെ സ്വന്തമാക്കിയ കുഞ്ചാക്കോ ബോബൻ ഒരു ചോക്ലേറ്റ് ഹീറോ പരിവേഷത്തിലാണ് എപ്പോഴും ശ്രദ്ധ നേടിയിട്ടുള്ളത്. അനിയത്തിപ്രാവ് എന്ന ചിത്രം മുതൽ തന്നെ വലിയൊരു ആരാധകനിരയെയാണ് താരം സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ തന്റെ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച് പുതിയൊരു വീഡിയോയും അതിന് നൽകുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭാര്യക്ക് മകനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ താരം നൽകുന്ന ക്യാപ്ഷൻ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

ഈ ക്യാപ്ഷൻ നിരവധി ആളുകളാണ് കമന്റുകൾ ആയി എത്തിയിരിക്കുന്നത്. മൈ പവർ ഗ്രൂപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ വളരെ രസകരമായ കമന്റുകൾ ആണ് എത്തിക്കൊണ്ടിരിക്കുന്നത്.

കമന്റുകൾ ഇങ്ങനെ

  1. തനിക്ക് പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ പവർ ഗ്രൂപ്പിന്റെ തലവൻ കുഞ്ചാക്കോ ബോബനോ..?ചർച്ച ചെയ്യാം
  2. പവർ ഗ്രൂപ്പുകാർക്ക് ഇട്ടാണല്ലോ മച്ചമ്പി
  3. ഇങ്ങനെയൊരു ക്യാപ്ഷൻ കൊടുക്കാൻ ധൈര്യം കാണിച്ചെങ്കിൽ ഒന്നുറപ്പിക്കാം അയാളുടെ പേരിൽ ഒന്നും വരാനില്ല..ചോക്ലേറ്റ് ഹീറോ അല്ലടാ നീ ഒരു പുലി കുട്ടിയാണ്..
  4. ഒരു തൊട്ടിത്തരത്തിനും പോവാത്തതിന്റെ അഹങ്കാരം അല്ലേ ആ ക്യാപ്ഷൻ ആയി കൊടുത്തേക്കുന്നത്.
  5. അണ്ണനെങ്കിലും ഒന്ന് സമ്മതിച്ചല്ലോ പവർ ഗ്രൂപ്പിലെ അംഗമാണെന്ന്.
  6. ക്യാപ്ഷൻ അടിപൊളിയായിട്ടുണ്ട്..
  7. നാളെ മുതൽ ഓൺലൈൻ ചാനലുകളുടെ തലക്കെട്ട് ചാക്കോച്ചനും പവർ ഗ്രൂപ്പിലെ പ്രധാനി എന്നായിരിക്കും..

ഇങ്ങനെ പോവുകയാണ് കമന്റുകൾ. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രവും ക്യാപ്ഷനും ശ്രദ്ധ നേടി എന്നതാണ് സത്യം.

Story Highlights ; Kunjaco boban new post