ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന ആഹാരമാണ് ജീരകക്കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടാനും ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും ഏറ്റവും മികച്ചതാണിത്. എങ്ങനെയാണ് ജീരകക്കഞ്ഞി തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
- കുത്തരി – 1 1/2 കപ്പ്
- ജീരകപ്പൊടി – 1 ടീസ്പൂണ്‍
- തേങ്ങാപ്പാല്‍ – 1 കപ്പ്
- നെയ്യ് – കാൽ ടീസ്പൂൺ
- മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്നവിധം
രണ്ട് കപ്പ് വെള്ളം ഒഴിച്ച് കുത്തരി വേവിക്കാൻ വയ്ക്കുക. വെന്ത് തുടങ്ങുമ്പോള്‍ ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. നന്നായി വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് യോജിപ്പിച്ച് ഇറക്കിവയ്ക്കുക. ഇറക്കിവെച്ചതിനുശേഷം അൽപം നെയ്യ് ഒഴിച്ച് കൊടുക്കുക.
story highlight; jeeraka kanji