ചേരുവകള്‍
കാട വൃത്തിയാക്കി മുഴുവനോടെ
ആറെണ്ണം, ചെറുനാരങ്ങനീര് ഒരു ടേബിള്‍സ്പൂണ്‍, മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പ്പൊടി കാല് ടീസ്പൂണ്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു
ടീസ്പൂണ്‍ കാടക്കഷണങ്ങളില്‍ രണ്ടു മുതല്‍
അഞ്ചുവരെ ചേരുവകള്‍ യോജിപ്പിച്ച്
പുരട്ടിവെക്കണം. കോഴിമുട്ട കഷണങ്ങളാക്കിയത് ഒരു കപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് ഒരു കപ്പ്, സവാള പൊടിയായരിഞ്ഞത് ഒരു കപ്പ്, കാരറ്റ് പൊടിയായരിഞ്ഞത് കാല് കപ്പ്, സിലറി അരിഞ്ഞത് കാല് കപ്പ്, തക്കാളി അരിഞ്ഞത് കാല് കപ്പ്, പച്ചമുളക് പൊടിയായരിഞ്ഞത് ഒരു
ടേബിള്‍സ്പൂണ്‍, ഗരംമസാലപ്പൊടി ഒരു
ടീസ്പൂണ്‍, വെജിറ്റബിള്‍ ഓയില്‍, ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
പാത്രം ചൂടാകുമ്പോള്‍ കുറച്ച് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് 10 മുതല്‍ 14 വരെ ചേര്‍ത്ത് വഴറ്റി, ഇതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും അരിഞ്ഞ മുട്ടയും ചേര്‍ത്തിളക്കണം. കാടക്കഷണങ്ങളില്‍ ഈ കൂട്ട് നിറയ്ക്കണം. കോഴിമുട്ട വെള്ളയില്‍ ഒരു നുള്ള് ഉപ്പും മൈദയും ചേര്‍ത്ത് കുഴച്ച് കാടയുടെ തുറന് വശങ്ങളില് നന്നായി സീലു ചെയ്യണം. അല്പം കുഴിയുള്ള വലിയ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കാട കൂടുതല്‍ മൂത്തുപോകാതെ വറുത്തു കോരണം. സ്റ്റഫ് ചെയ്ത ഭാഗം പൊട്ടിപ്പോകാത സൂക്ഷിക്കണം.
കാട മസാല തയ്യാറാക്കാം, അതിനു ആവിശ്യമുള്ളവ സാധനങ്ങള്‍
1. സവാള വലുതായി മുറിച്ചത് രണ്ടു കപ്പ്
2. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു
ടേബിള്‍സ്പൂണ്‍
3. പച്ചമുളക് ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
4. തക്കാളി അരിഞ്ഞത് ഒരു കപ്പ്
5. കസ്ക്കസ് അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
6. അണ്ടിപ്പരിപ്പ് അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
7. ഗരംമസാലപ്പൊടി ഒരു
ടീസ്പൂണ്‍
8. തൈര് അര കപ്പ്
9. മല്ലിയില പൊതീന അരിഞ്ഞത്
അര കപ്പ്
10. വെജി. ഓയില്‍, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാട വറുത്തു ബാക്കി വന്ന എണ്ണയില്‍ കുറച്ചുകൂടി ഒഴിച്ച് സവാള വഴറ്റണം. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, തക്കാളി എന്നിവ വഴറ്റണം. ഇതിലേക്ക് കസ്ക്കസ്, അണ്ടിപ്പരിപ്പ്, ഗരംമസാല, തൈര്, ഇലകള്‍ എന്നിവ ചേര്‍ത്തിളക്കണം. എല്ലാംകൂടി യോജിപ്പിച്ച് കൂട്ടില്‍ സ്റ്റഫു ചെയ്ത് കാടക്കഷണങ്ങള് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങിവെക്കണം. സ്റ്റഫ്ഡ് കാട മസാല തയ്യാറായി.
ബിരിയാണി റൈസ് തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ
1. നല്ലയിനം കൈമ അരി രണ്ടു കപ്പ്
വടിച്ചെടുത്തത്.
2. തിളച്ച വെള്ളം നാലു കപ്പ്
3. സവാള വളരെ നേര്‍മയായരിഞ്ഞത്
മുക്കാല്‍ കപ്പ്
4. അണ്ടിപ്പരിപ്പ് കീറിയത്
പത്തെണ്ണം
5. കിസ്മിസ് ഒരു ടേബിള്‍സ്പൂണ്‍
6. പട്ട (മുക്കാല്‍ ഇഞ്ച് കഷണം)
മൂന്നെണ്ണം
7. ഗ്രാമ്പൂ ആറെണ്ണം
8. ഏലയ്ക്ക നാലഞ്ചെണ്ണം
9. ബിരിയാണി മസാലപ്പൊടി അര
ടീസ്പൂണ്‍
10. നെയ്യ് ആവശ്യത്തിന്
ഒരു പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് സവാള പൊന്‍നിറത്തില്‍ വറുത്ത്
കോരിവെച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരി ഇതിലേക്കിട്ട്
മാറ്റിവെക്കണം.
തയ്യാറാക്കുന്ന വിധം
ബാക്കി നെയ്യില്‍ ആറു മുതല്‍ എട്ടുവരെ മൂപ്പിച്ച് കുറച്ചുകൂടി നെയ്യൊഴിച്ചുകൊടുത്ത് കഴുകി കുതിര്‍ത്ത് വെള്ളം വാര്‍ത്തുവെച്ച് അരി ചേര്‍ത്ത് വഴറ്റണം. കടിച്ചാല്‍ പൊട്ടുന്ന പാകമാകുമ്പോള്‍ നാലു കപ്പ് തിളച്ച വെള്ളവും ബിരിയാണി മസാലയും ചേര്‍ത്തിളക്കി അടച്ചു വേവിക്കണം. രണ്ടു മൂന്നു തവണ ഇളക്കിക്കൊടുക്കാം. അടിയില്‍ പിടിക്കാതെ നോക്കണം. ബിരിയാണി സെറ്റാക്കാന്‍ പറ്റിയ പാത്രത്തിലേക്ക് റൈസ് നിരത്തി മുകളില്‍ കാടമസാല നിരത്തണം. മുകളില്‍ അല്പം നെയ്യ്, തൈര്, ഇലകള്‍, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ കുടഞ്ഞിട്ടതിനു ശേഷം വീണ്ടും റൈസ് നിരത്തണം. മുകളില്‍ വീണ്ടും കാടമസാല നിരത്തി കുറച്ച് തൈരും ഇലയും മറ്റും കുടഞ്ഞിട്ട് ടൈറ്റായി അടച്ച് ദം ചെയ്തെടുക്കുകയോ മൈക്രോവേവില്‍ വെച്ചു സെറ്റു ചെയ്തോ അതുമല്ലെങ്കില്‍ വെട്ടിത്തിളച്ച ദോശക്കല്ലിനു മുകളില്‍ ബിരിയാണി പാത്രം 10 മിനുട്ട് വെച്ചോ ആവി കയറ്റിയെടുക്കാം.
Story Highlights ; kada biriyani