ഇംഫാൽ: മണിപ്പൂരിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. സംസ്ഥാനത്തു നിന്ന് സായുധസേനയെ പിൻവലിക്കുക, അടുത്തിടെയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത മാർച്ചിൽ രാജ്ഭവനു നേരെ കല്ലേറുണ്ടായി. സംഘർഷത്തിൽ ഇരുപത് പേർക്ക് പരുക്കേറ്റു. സിആർപിഎഫിന്റെ വാഹനവ്യൂഹവും സമരക്കാർ ആക്രമിച്ചു.
ഒരാഴ്ചയായി മണിപ്പൂരിൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ എട്ടു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.