കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളുടെ കൊണ്ടു വരുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഡിവിഷന് ബഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് ഇടക്കാല ഉത്തരവ്.
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസി’യെന്ന മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതി ഇടപ്പെടൽ. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കുന്നതാണ് ഹൈക്കോടതി താല്‍ക്കാലികമായി വിലക്കിയത്. കേരളത്തില്‍ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത്തരത്തില്‍ ചരിഞ്ഞ ആനകളുടെ എണ്ണം 154 ആണന്ന് കോടതി പറഞ്ഞു.