Kerala

തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ ഉത്സവബത്തയായി 1,000 രൂപ വീതം നൽകും | Onam bonus of 1000 rupees for Rural employment workers

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക്‌ ഉത്സവബത്തയായി 1,000 രൂപ വീതം നൽകും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ്‌ ബത്ത അനുവദിച്ചത്‌. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും 1,000 രൂപ ഉത്സവബത്ത നൽകും. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5,929 പേർക്കാണ് ബത്ത ലഭിക്കുക.