Recipe

നല്ല നാടന്‍ പുളി ഇഞ്ചി തയ്യാറാക്കാം വെറും അഞ്ച് മിനിട്ടില്‍-Puli Inchi Recipe

പുളിയിഞ്ചി കൂടി ഇല്ലെന്നുണ്ടെങ്കില്‍ സദ്യ അപൂര്‍ണ്ണമാണെന്ന് തന്നെ പറയേണ്ടിവരും

സദ്യയില്‍ തൊടുകറികളുടെ കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു വിഭവമാണ് പുളിയിഞ്ചി. നല്ല പുളിയും ഇഞ്ചിയുടെ രുചിയും ഒക്കെ മുന്നില്‍ നില്‍ക്കുന്ന ഈ വിഭവം നിരവധി പേരുടെ ഇഷ്ട വിഭവമാണ്. പുളിയിഞ്ചി കൂടി ഇല്ലെന്നുണ്ടെങ്കില്‍ സദ്യ അപൂര്‍ണ്ണമാണെന്ന് തന്നെ പറയേണ്ടിവരും. ഇപ്പോള്‍ ഇതാ വളരെ എളുപ്പത്തില്‍ നല്ല രുചിയേറിയ പുളിയിഞ്ചി നമുക്ക് തയ്യാറാക്കി നോക്കാം..

ആവശ്യമായ ചേരുവകള്‍;

  • പുളി
  • എണ്ണ
  • ചെറിയ ഉളളി
  • ഇഞ്ചി
  • പച്ചമുളക്
  • കറിവേപ്പില
  • വറ്റല്‍ മുളക്
  • മുളകുപൊടി
  • മഞ്ഞള്‍പ്പൊടി
  • കായപ്പൊടി
  • ഉലുവ പൊടി

തയ്യാറാക്കുന്ന വിധം;

ഒരു പിടി പിഴുപുളിയെടുത്ത് അതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഇതൊന്നു കുതിരാനായി മാറ്റിവയ്ക്കുക. ആ സമയം കൊണ്ട് ഒരു ചട്ടി എടുത്ത് ചൂടാക്കി അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഇതിലേക്ക് ഒരു കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് അടുത്തതായി ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു കൊടുക്കുക. ശേഷം ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് കൊടുക്കുക. ഇതെല്ലാം കൂടി നല്ലപോലെ വഴറ്റി ഒരു ഗോള്‍ഡന്‍ കളര്‍ ആകുമ്പോഴേക്കും ഇതിലേക്ക് അല്‍പ്പം കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്തു കൊടുത്തു നന്നായി ഇളക്കുക.

ശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ശേഷം ഇതിലേക്ക് പുളിവെള്ളം ചേര്‍ത്ത് കൊടുക്കുക. ഇതെല്ലാം കൂടി ഒന്ന് തിളച്ച് വരുമ്പോഴേക്കും ഇതിലേയ്ക്ക് ശര്‍ക്കര പൊടിച്ചത് ചേര്‍ത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ ആവശ്യത്തിനു ഉപ്പും കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതൊന്നു കുറുകി വരുമ്പോഴേക്കും രുചി നോക്കി എന്തെങ്കിലും കുറവുണ്ടെങ്കില്‍ ഈ സമയത്ത് നമുക്ക് ചേര്‍ത്തു കൊടുക്കാം. ശേഷം ഇതിലേക്ക് കായപ്പൊടിയും വറുത്ത ഉലുവയുടെ പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല രുചിയുള്ള വേഗത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന പുളിയിഞ്ചി തയ്യാര്‍.

STORY HIGHLIGHTS: Puli Inchi Recipe