Recipe

കൊതിയൂറും മധുരപച്ചടി തയ്യാറാക്കാം; ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

സദ്യക്ക് നമ്മള്‍ എരിവും പുളിയും മധുരവും ഒക്കെയുള്ള വിഭവങ്ങള്‍ വിളമ്പാറുണ്ട്. മധുരത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ മധുര പച്ചടിയാണ് മുന്‍പില്‍ തന്നെ നില്‍ക്കുന്നത്. എല്ലാ പ്രദേശത്തും ഒരേപോലെ ഉണ്ടാവുന്ന ഒരു വിഭവം കൂടിയാണ് ഈ മധുര പച്ചടി. ഓണം ഒക്കെ വരികയല്ലേ.. മധുര പച്ചടി തീര്‍ച്ചയായും നമ്മള്‍ വിളമ്പിയിരിക്കണം. ഇപ്പോള്‍ ഇതാ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു മധുര പച്ചടി നമുക്കൊന്നു നോക്കാം.

ആവശ്യമായ ചേരുവകള്‍;

  • പൈനാപ്പിള്‍
  • മുളകുപൊടി
  • പച്ചമുളക്
  • കറിവേപ്പില
  • ആവശ്യത്തിന് ഉപ്പ്
  • പഞ്ചസാര
  • ശര്‍ക്കര
  • തേങ്ങ
  • പച്ചമുളക്
  • ജീരകം
  • കടുക്
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • വറ്റല്‍ മുളക്
  • കടുക്

തയ്യാറാക്കുന്ന വിധം;

മധുര പച്ചടി തയ്യാറാക്കാന്‍ പൈനാപ്പിള്‍ ക്യൂബ്‌സ് ആയിട്ട് കട്ട് ചെയ്ത് അതിലേക്ക് മഞ്ഞപ്പൊടി മുളകുപൊടി പച്ചമുളക് കറിവേപ്പില ആവശ്യത്തിന് ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് ഇതില്‍ ഒരു അല്‍പ്പം വെള്ളവും കൂടി ഒഴിച്ച് ഒന്ന് വേവിച്ചെടുക്കുക. പഞ്ചസാരയ്ക്ക് പകരം നമുക്ക് ശര്‍ക്കര വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. ഈ സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, കടുക്, വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക.

ശേഷം ഇത് വെന്തിരിക്കുന്ന പൈനാപ്പിളിലേക്ക് ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിക്കുക. നല്ലപോലെ വഴറ്റി ഈ കൂട്ട് വറ്റിച്ചെടുക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്തിട്ട് നല്ല കട്ട തൈര് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് മധുരമുള്ള എന്നാല്‍ പുളിയില്ലാത്ത മുന്തിരിങ്ങ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. അവസാനം ഇതിലേക്ക് വെളിച്ചെണ്ണയില്‍ കറിവേപ്പില വറ്റല്‍ മുളക് കടുക് എന്നിവ താളിച്ച്, ചേര്‍ത്തുകൊടുക്കുക.

STORY HIGHLIGHTS: Madhura pachadi recipe