കറുത്ത പാടുകളില്ലാത്ത മുഖവും തിളക്കമുള്ള മുടിയും ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടായിരിക്കില്ല. നിറം വർധിപ്പിക്കാൻ പല വഴികൾ സമീപിക്കുന്നവരും ഏറെയാണ്. ഇതിനു സഹായിക്കുന്ന ഒന്നാണ് ബ്ലീച്ച്. കെമിക്കൽ അടങ്ങിയ ബ്ലീച്ചാണ് എല്ലാവരും പരീക്ഷിക്കുന്നതെങ്കിലും. ഇതിന്റെ പാർശ്വഫലങ്ങൾ ഏറെയാണ്. മുഖം മനോഹരമാക്കാൻ സഹായിക്കുന്ന വിവിധതരം ബ്ലീച്ച് പൊടിയായും, ക്രീമായും രണ്ടുതരത്തിലാണ് ലഭ്യമാകുന്നത്. എന്നാൽ ഇത്തരം ബ്ലീച്ച് എല്ലാവർക്കും അത്ര ഗുണകരമായിരിക്കില്ല. ചിലർക്കിത് അലർജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇതിനു പരിഹാരമായി അടിതൊട്ട് മുടി വരെ ബ്ലീച്ചായി പ്രവർത്തിക്കുന്ന ഒന്നാണ് നാരങ്ങയും മഞ്ഞൾപ്പൊടിയും തേനും.
പ്രകൃതി ദത്തമായ ബ്ലീച്ച് എന്ന് തന്നെ നാരങ്ങയെ പറയാം. നാരങ്ങയും മഞ്ഞളും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുമ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ലീച്ച് ചെയ്യുന്ന ഫലം ലഭിക്കും. മാത്രമല്ല കഴുത്തിനു ചുറ്റുമുള്ള കറുപ്പ് മാറ്റുന്നതിന് മഞ്ഞൾപൊടിയും നാരാങ്ങനീരും ചേർത്തുള്ള മിശ്രിതം കഴുത്തിൽ പുരട്ടുകയും സുന്ദരമായ കാലുകൾക്കും, കാലിന്റെ മാര്‍ദ്ദവത്തിനും നാരങ്ങനീരില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും പാലും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നത് കാലിന് നിറവും സൗന്ദര്യവും നല്‍കുന്നു.
ചര്‍മ്മത്തിലെ എണ്ണമയമാണ് എല്ലാവരും നേരിടുന്ന മറ്റൊരു പ്രശ്‌നം. അല്പം മഞ്ഞൾപ്പൊടിയിൽ നാരങ്ങാനീര് ചേർത്ത് ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഇത് മുഖത്തിന് നിറം നല്‍കുകയും എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യും. താരനെ പ്രതിരോധിയ്ക്കാന്‍ നാരങ്ങ നീര് തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും തലയിൽ നാരങ്ങ നീര് തേച്ച് താരനെ ഇല്ലാതാക്കാം.
story highlight: Natural Bleach