ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരന് നാട് ഇന്ന് വിട ചൊല്ലും. രക്തപുഷ്പങ്ങളും ദിക്കുപൊട്ടുമാറ് മുദ്രാവാക്യങ്ങളും അശ്രുപൂജയും, ചെങ്കൊടി താഴ്ത്തിക്കെട്ടിയും, ചെങ്കൊടി പുതപ്പിച്ചും അദ്ദേഹത്തിന് പാര്‍ട്ടീ സഖാക്കള്‍ യാത്രാമൊഴി നല്‍കും. പോകുന്നത് വരും തലമുറയുടെ ഡോക്ടര്‍മാരുടെ ഡിസക്ഷന്‍ ടേബിളിലേക്കാണെന്നതും അഭിമാനം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ തലയെടുപ്പുള്ള ‘അഞ്ചാമന്’ രക്താഭിവാദ്യങ്ങള്‍.
2015 മുതല്‍ പ്രകാശ്കാരാട്ടിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അണരത്തേക്കെത്തുമ്പോള്‍ ഉള്‍പാര്‍ട്ടീ പ്രശ്‌നങ്ങളും സംഘടനാ ശാക്തീകരണവും ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതികൂലമായിരുന്നു. എന്നാല്‍, പാര്‍ട്ടിയെ ശഖ്തിപ്പെടുത്താന്‍ അദ്ദേഹത്തിന് അധിക സമയം വേണ്ടിവന്നില്ല. CPMന്റെ അഞ്ചാമന്റെ കൈയ്യില്‍ പാര്‍ട്ടി സുഭദ്രമായിരുന്നു. CPMന് ഇതുവരെ അഞ്ചു ജനറല്‍ സെക്രട്ടറിമാരേ ഉണ്ടായിട്ടുള്ളൂ. 1964ല്‍ ആദ്യ ജനറള്‍ സെക്രട്ടറിയായി പി. സുന്ദരയ്യയും അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരിയും.
1913 മെയ് 1ന് ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ അലങ്കാനിപാടിലാണ് പി. സുന്ദരയ്യയുടെ ജനനം. ജന്മി കുടുംബത്തില്‍ ജനിച്ച അദ്ദേഹം റെഡ്ഡി എന്ന തന്റെ ജാതിവാല്‍ മുറിച്ചു മാറ്റിയാണ് ചരിത്രത്തിലേക്ക് നടന്നത്. 1930 ല്‍ 17ആം വയസ്സില്‍ ഗാന്ധിജിയുടെ നിസ്സകരണ പ്രസ്ഥാനത്തില്‍ പങ്ക് ചേരാന്‍ കോളേജ് വിട്ടു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത അദ്ദേഹം ഉടന്‍ തന്നെ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1964 മുതല്‍ 1978 വരെയാണ് പി. സുന്ദരയ്യ CPMന്റെ അമരത്തുണ്ടായിരുന്നത്. പി. സുന്ദരയ്യയെ പോലെത്തന്നെയാണ് സീതാറാം യച്ചൂരിയും തന്റെ ജാതിവാല്‍ മുറിച്ചു മാറ്റിയത്.
പി. സുന്ദരയ്യയ്ക്കു ശേഷം CPMനെ നയിക്കാനെത്തിയത് ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയെന്ന ചരിത്രം സൃഷ്ടിച്ച ഇ.എം.എസ് ആയിരുന്നു. 1978 മുതല്‍ 1992 വരെ അദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തുടര്‍ന്നു. ഇ.എം.എസിന്റെ കാലത്താണ് സീതാറാം യച്ചൂരി കേന്ദ്രകമ്മിറ്റിയില്‍ അംഗമാകുന്നത്. അതും 34-ാം വയസ്സില്‍. കേന്ദ്ര കമ്മിറ്റിയിലെടുക്കാന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ തനിക്ക് അതിന് പ്രാപ്തിയായിട്ടില്ലെന്ന് ഇ.എം.എസിനെ നേരിട്ടുകണ്ട് പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ അംഗം ബാധ്യസ്ഥനാണ് എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. അല്ലാത്തപക്ഷം പാര്‍ട്ടി വിട്ടുപോകുകയേ വഴിയുള്ളൂ.
പിന്നീടുളള പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ യച്ചൂരി നേടിയത്, പാര്‍ട്ടിയെ നയിക്കാനുള്ള പക്വതയും പ്രാപ്തിയുമായിരുന്നുവെന്ന് കാലം തെളിയിച്ചു. ഇ.എംഎസിനു പിന്നാലെ CPMനെ നയിക്കാനെത്തിയത് ഹര്‍ക്കിഷന്‍ സിംഗ് സൂര്‍ജിത്തായിരുന്നു. അദ്ദേഹം 1992 മുതല്‍ 2005 വരെ. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)-ലേക്ക് പോയി. സി.പി.ഐ.(എം)ന്റെ ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളില്‍ ഒരാളായിരുന്നു സുര്‍ജിത്. സുര്‍ജിത്തില്‍ നിന്നും കര്‍ഷ പ്രസ്ഥാനങ്ങളെ കുറിച്ചും, അവരുടെ അവകാശങ്ങളെ കുറിച്ചും യച്ചൂരിക്ക് കൂടുതല്‍ പഠിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഹര്‍ക്കിഷന്‍ സിംഗ് സൂര്‍ജിത്തിനു പിന്നാലെ പാര്‍ട്ടിയെ നയിക്കാനെത്തിയത് പ്രകാശ് കാരാട്ടാണ്. 2005 മുതല്‍ 2015 വരെ. പാര്‍ട്ടിയിലെ ഇരട്ടകളില്‍ ഒരാള്‍ എന്നാണ് പ്രാകശ് കാരാട്ടിനെ അറിയുന്നത്. കാരാട്ടും, യച്ചൂരിയും ഒന്നിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. എകെ.ജിുടെ സഹായി ആയി പ്രവര്‍ത്തിച്ച കാരാട്ടിനൊപ്പമുള്ള സംഘടനാ നിര്‍വഹണം യച്ചൂരിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയിരുന്നു. കാരാട്ടിനും ശേഷം 2015ല്‍ സീതാറാം യച്ചൂരി ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാ തെരഞ്ഞെടുക്കപ്പെട്ടു. പത്തു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് തന്റെ കടമകള്‍ക്ക് അവധി നല്‍കി അദ്ദേഹം യാത്രയായി. അഞ്ചാമന്റെ നേതൃത്വം പാര്‍ട്ടിക്ക് സൗമ്യമുഖം നല്‍കിയിരുന്നുവെന്ന് നസംശയം പറയാം. കാര്യഗൗരവമുള്ള കമ്യൂണിസ്റ്റുകാരന്റെ നഷ്ടം എല്ലാ മേഖലയിലും ഉണ്ടാക്കുന്ന നഷ്ടം തന്നെയാണ്.
CONTENT HIGHLIGHTS; Amarat ‘Fifth’ seetharam yachuri dead