ദേഹം അനങ്ങാതെ ജോലി ചെയ്യുന്നവരിൽ വൈറ്റമിനുകളുടെ അഭാവം കൂടുതലാണ്. കോർപ്പറേറ്റീവ് ലോകത്ത് പലർക്കും ആരോഗ്യം ശ്രദ്ധിക്കാൻ തന്നെ സമയം ലഭിക്കുന്നില്ല. ഒരേ സ്ഥലത്ത് ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഇത്തരം ജോലി ചെയ്യുന്നവർക്ക് പല തരത്തിലുള്ള വൈറ്റമിനുകളുടെ കുറവ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. കൃത്യമല്ലാത്ത ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണം. വിറ്റാമിനുകളുടെ കുറവ് ശരീരത്തിൽ പലതരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ കാരണമാകുന്നു.
വിറ്റാമിൻ ഡി
വിറ്റാമിനുകളിൽ ആദ്യം ശ്രദ്ധ ആവശ്യമുള്ളത് വിറ്റാമിൻ ഡി യുടെ കാര്യത്തിലാണ്. 76% ഇന്ത്യക്കാരും വൈറ്റമിൻ ഡി കുറവ് മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രോഗപ്രതിരോധ ശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ് വൈറ്റമിൻ ഡി. പൊതുവെ സൂര്യപ്രകാശത്തിൽ നിന്നാണ് ഇത് ലഭിക്കുന്നത്. ക്ഷീണം, എല്ലുകൾക്ക് വേദന, മാനസിക ബുദ്ധിമുട്ടുകൾ, മുടികൊഴിയൽ.. തുടങ്ങി നിരവധി പ്രശ്നങ്ങൾ വൈറ്റമിൻ ഡിയുടെ കുറവ് മൂലമുണ്ടാകാം. അതിനാൽ എല്ലാവരും ഇടയ്ക്ക് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
ഒമേഗ 3 ഫാറ്റി ആസിഡ്
രോഗപ്രതിരോധ ശേഷി കൂട്ടാനും, ഹൃദയ പ്രശ്നങ്ങൾ, വീക്കം പോലെയുള്ള പ്രശ്നങ്ങളെ മാറ്റാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഫാറ്റി ഫിഷ്, സാൽമൺ, മത്തി പോലെയുള്ള മീനുകളിൽ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഫ്ലാക്സ് സീഡും ഇതിൻ്റെ നല്ലൊരു സ്രോതസാണ്. തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് വളരെ നല്ലതാണ്.
മഗ്നീഷ്യം
ശരീരത്തിലെ പേശികളുടെയും ഊർജ്ജത്തിൻ്റെയും ഞരമ്പുകളുടെയുമൊക്കെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഏറ്റവും പ്രധാനമാണ് മഗ്നീഷ്യം.ഇലക്കറികൾ പൂർണമായി ഒഴുവാക്കുന്നവരിൽ പൊതുവെ മഗ്നീഷ്യം കുറവായിരിക്കും. മഗ്നീഷ്യം കുറയുന്നതിലൂടെ ക്ഷീണം വേദന അമിതമായ ഹൃദയ പ്രശ്നങ്ങൾ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. നട്സ്, സീഡ്സ്, ചിയ സീഡ്സ് എന്നിവയെല്ലാം മഗ്നീഷ്യം കൂട്ടാൻ സഹായിക്കും
കൂടാതെ, ഫൈബർ, അയൺ എന്നിവയാൽ സമ്പന്നമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ്. വ്യായാമം, മികച്ച ഭക്ഷണക്രമം, ചിട്ടയായ ജീവിതശൈലി തുടങ്ങിയവയിലൂടെ നഷ്ടപെട്ട ആരോഗ്യം ഒരു പരിധിവരെ നേടിയെടുക്കാം
story highlight: lack of vitamins