ഈ ഓണത്തിന് ചെറുപയര്‍ പരിപ്പും കടലപ്പരിപ്പും ഉപയോഗിച്ച് പായസം തയ്യാറാക്കാം, എങ്ങനെയെന്ന് നോക്കിയാലോ …
പത്തുപേര്‍ക്കുള്ള പായസത്തിന് 250ഗ്രാം പരിപ്പും 600 ഗ്രാം ശര്‍ക്കരയും (വെല്ലം) ആവശ്യമാണ്. കൂടുതല്‍മധുരം ആവശ്യമെങ്കില്‍ 750ഗ്രാം വരെ ശര്‍ക്കരയെടുക്കാം. പരിപ്പ് ഓട്ടുരുളിയില്‍ ചെറുതായി ചൂടാക്കിയെടുക്കണം. ശര്‍ക്കര അല്‍പ്പം വെള്ളമൊഴിച്ച് അടുപ്പില്‍വെച്ച് തിളപ്പിച്ച് പാതിയാക്കണം. ഒന്നരമുറി തേങ്ങചുരണ്ടി ഒന്നുംരണ്ടുംമൂന്നും പാലുകള്‍ പ്രത്യേകം പിഴിഞ്ഞുവെക്കണം. ഓട്ടുരുളി അടുപ്പില്‍വെച്ച് ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചൂടാക്കിയ പരിപ്പും മൂന്നാംപാലും ഒഴിച്ച് വേവിക്കണം. വെന്തുടയുമ്പോള്‍ രണ്ടാംപാലും അരിച്ച ശര്‍ക്കരപ്പാനിയും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ക്കാം. വെന്ത് പാകമാകുമ്പോള്‍ ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം.
അരമുറി നാളികേരം ചെറുതായി കൊത്തിയരിഞ്ഞ് ഒരു ടീസ്പൂണ്‍ നെയ്യില്‍ വറുത്ത് കോരിയത് ചേര്‍ത്തിളക്കി തിളച്ചുമറിയുംമുമ്പ് തീയണയ്ക്കാം.
content highlight: parip-predhaman