മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് അപർണ ബാലമുരളി.. പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ട്രോളുകൾക്ക് ഇരയാവുകയും ചെയ്യാറുണ്ട് താരം..എന്നാൽ അത്തരം ട്രോളുകൾ ഒന്നും തന്നെ തന്നെ ബാധിക്കാറില്ല എന്നാണ് താരം അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്..ഏറ്റവും അടുത്ത സമയത്ത് താരം ട്രോള് ചെയ്യപ്പെട്ടത് താരത്തിന്റെ ശരീര ഭാരത്തിന്റെ പേരിൽ ആയിരുന്നു. താരത്തിന് നന്നായി വണ്ണം വെച്ചു എന്നായിരുന്നു സോഷ്യൽ മീഡിയ പറഞ്ഞിരുന്നത്. ഇപ്പോൾ പുതിയ അഭിമുഖത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ താരം വ്യക്തമായി പറയുന്നുണ്ട്..ബോഡി ഷേമിങ് ട്രോളുകൾ വരുമ്പോൾ അത് വേദനിപ്പിക്കാറുണ്ടോ എന്നാണ് താരത്തോട് ചോദിച്ചത്. ഇതിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്,
‘ഞാൻ ഇതൊന്നും ശ്രദ്ധിക്കാറുപോലുമില്ല. എത്രയൊക്കെ ബോഡി ഷേമിങ് വന്നാലും ഒരു നാണവുമില്ലാതെ കഴിക്കുന്ന കൂട്ടത്തിൽ ആണ് താൻ’ എന്ന് അപർണ പറയുകയും ചെയ്യുന്നുണ്ട്.. താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് അപർണയ പ്രശംസിച്ചുകൊണ്ട് രംഗത്ത് വരുന്നത്.
ഭക്ഷണം കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഭക്ഷണം കഴിക്കുക തന്നെ വേണം അതിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് ഗൗനിക്കേണ്ട കാര്യമില്ല എന്നാണ് പലരും പറയുന്നത്. ഈ വാക്കുകൾ എല്ലാം വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അപർണ. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. മലയാളത്തേക്കാൾ കൂടുതൽ താരം തമിഴിലാണ് സജീവമായി മാറിയിരിക്കുന്നത്. തമിഴ് പ്രേക്ഷകർക്കിടയിൽ വലിയൊരു ഫാൻ ബേസ് തന്നെയാണ് താരത്തിനുള്ളത്..
Story Highlights ; Aparanna balamurali talkes body shaming