Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

എവിടെ പോലീസേ ‘സമഗ്ര അന്വേഷണം’? അനന്യ പ്രിയ വിടവാങ്ങിയിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടു, എങ്ങുമെത്താതെ അന്വേഷണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2024, 10:42 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എവിടെ പോലീസേ നിങ്ങള്‍ പറഞ്ഞ ആ സമഗ്ര അന്വേഷണം? ഈ ചോദ്യം നാട്ടുകാര്‍ ചോദിക്കുന്നത് കടയ്ക്കല്‍ പോലീസിനോടാണ്. അനന്യ പ്രിയയെന്ന 22 കാരി വിടവാങ്ങി 16 ദിവസം പിന്നിട്ടിട്ടും, ദുരൂഹത ആരോപിച്ച പോലീസ് തന്നെ യാതൊരു അന്വേഷണം നടത്താതെ ഇരുട്ടില്‍ തപ്പുകയാണ്. അനന്യയുടെ മരണത്തിലെ ദുരുഹത കണ്ടെത്തി ആ കുട്ടിക്ക് നീതി ലഭിയ്ക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന് തയ്യാറായിരിക്കുകയാണ് നാട്ടുകാര്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 29-ാം തീയതിയാണ് കൊല്ലം ജില്ലയില കടയ്ക്കല്‍ സമീപം കുമ്മിളില്‍ എല്‍എസ് നിവാസില്‍ ബിനുവിന്റെയും ബിന്ദുവിന്റെ മകള്‍ അനന്യ പ്രിയയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ കടയ്ക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിയ്ക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിലപാടാണ് അവര്‍ സ്വീകരിച്ചത്. പിന്നീട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ഇടപെടല്‍ ശക്തമായതോടെയാണ് കടയ്ക്കല്‍ പോലീസ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയത്. തൂങ്ങിമരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാല്‍ മരണ ദിവസം അനന്യ പ്രിയയുടെ വീട്ടില്‍ നടന്ന സംഭവവികാസങ്ങള്‍ സംശയമുണര്‍ത്തുന്നതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്നേ ദിവസം വൈകിട്ട് വളരെ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു പോയ അനന്യ പ്രിയയുടെ മരണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ അറിയേണ്ടി വന്ന നാട്ടുകാര്‍ ഞെട്ടലിലാണ്. ഒരിക്കലും അനന്യ പ്രിയ ആത്മഹത്യ ചെയ്യില്ലെന്നും മരണം നടക്കുന്നതിന് അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നു.

അനന്യ പ്രിയ ബോധമില്ലാതെ കുളിമുറിയില്‍ കിടക്കുന്നത് അറിഞ്ഞാണ് നാട്ടുകാര്‍ ഉള്‍പ്പടെ മൂന്നുപേര്‍ വീട്ടിലേക്ക് എത്തുന്നത്. കുളിമുറിയുടെ വാതിലിനു പുറത്ത് ആയി തലയും ശരീരം അകത്തുമായിട്ടാണ് കിടന്നിരുന്നത്. ഇതു കണ്ടയുടനെ അനന്യയെ വീടിന്റെ ഹാളിലേക്ക് കൊണ്ടുപോയി കിടത്തി. വസ്ത്രങ്ങള്‍ മുഴുവന്‍ നനഞ്ഞിരുന്നതിനാല്‍ തണുപ്പ് പിടിച്ച് കിടന്നിരുന്നതാണെന്നും മരണപ്പെട്ടെന്ന് മനസ്സിലായില്ല എന്നും നാട്ടുകാരന്‍ പറഞ്ഞു. വീട്ടില്‍ അമ്മയുള്ള കാര്യം നാട്ടുകാരും അറിഞ്ഞില്ല, എന്നാല്‍ രണ്ട് പുരുഷന്മാര്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ പിന്നീട് ഫോറന്‍സിക് പരിശോധകരും പോലീസും വന്നപ്പോള്‍ മുന്‍പ് പറഞ്ഞത് മാറ്റിപ്പറയുകയാണ് ചെയ്തത്. ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ പോലീസിനോട് പറഞ്ഞെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല. പിന്നീട് ആശുപത്രിയില്‍ അനന്യ പ്രിയയുടെ മൃതദേഹം കാണാന്‍ നാട്ടുകാരായ രണ്ടുപേര്‍ക്കും അവസരം ലഭിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ കയറിട്ടുമുറുക്കിയ പാടും, കവിളിലും നെഞ്ചിലും ചെറിയ ചുവന്ന പാടുകള്‍ ഉണ്ടായിരുന്നു. ഇക്കാരണങ്ങളെല്ലാം വെച്ച് പോലീസിനോട് മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇതൊരു തൂങ്ങിമരണം മാത്രമാണെന്ന നിലപാടാണ് പോലീസുകാര്‍ സ്വീകരിച്ചു പോകുന്നത്.

പെണ്‍കുട്ടിയുടെ മൃതദേഹം രണ്ടു പുരുഷന്മാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. മരണം സ്ഥിരീകരിച്ചതോടെ അമ്മയെ ആശുപത്രിയിലേക്ക് എത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതനുസരിച്ച് എത്തിയ അമ്മയുമായി ഡോക്ടര്‍ ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു. അവര്‍ അതിനുശേഷം ആണ് വീട്ടിലേക്ക് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. മരണദിവസം അനന്യ പ്രിയയുടെ അമ്മയുടെ ഭാഗത്തുനിന്നുണ്ടായ ചില പെരുമാറ്റങ്ങള്‍ സംശയമുണര്‍ത്തുന്നതാണ്. മരിച്ചെന്ന് മനസ്സിലായതിനെ തുടര്‍ന്ന് കഴുത്തില്‍ കുരുക്കിടാന്‍ ഉപയോഗിച്ചു എന്നു പറയുന്ന ഷോള്‍ അമ്മ മാറ്റിയിരുന്നു. എന്തിനാണ് ഷോള്‍ മാറ്റിയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. അമ്മയ്ക്ക് ഒറ്റയ്ക്ക് അനന്യ പ്രിയയെ മാറ്റി കടത്താന്‍ സാധിക്കില്ല. അവരുടെ വീട്ടില്‍ മറ്റ് ആരുടെയോ സാന്നിധ്യം ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്ന് നാട്ടുകാര്‍. മരണം കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടാണ് അനന്യ പ്രിയയുടെ അമ്മ ബിന്ദുവും അവരുടെ സഹോദരനും ചേര്‍ന്ന് പോലീസിനോട് ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അനന്യ പ്രിയ കുളിമുറയില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടെതെന്നും കുട്ടി മരിച്ചില്ലെന്ന കരുതിയും ഭാവിയോര്‍ത്തുമാണ് കാര്യങ്ങള്‍ അന്നു തന്നെ പോലീസിനോട് പറയാത്തതെന്ന്്. ഈക്കാര്യങ്ങള്‍ എല്ലാം പോലീസ് രേഖപ്പെടുത്തിയെങ്കിലും യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

സംഭവ ദിവസം അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് കടയ്ക്കലിലെ വീട്ടില്‍ ഉണ്ടായിരുന്നത്. വൈകുന്നേരം ആറ് മണിക്ക് വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും അനന്യ പ്രിയ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചെത്തിയ അമ്മ ബിന്ദു കതകില്‍ മുട്ടിയിട്ടും തുറന്നില്ല. ഇതോടെ കതക് തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാര്‍ എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാല്‍ കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവ അഴിച്ചു മാറ്റിയതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തിരുന്നു, അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കല്‍ പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ 16 ദിവസം പിന്നിട്ടിട്ടും അന്വേഷണം മന്ദഗതിയിലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നിരിക്കെ പോസ്റ്റ്‌മോര്‍ട്ടം നടന്ന പാരിപ്പള്ളി മെഡിക്കലല്‍ കോളെജില്‍ ഇക്കാര്യത്തില്‍ വിവിരങ്ങള്‍ തേടുന്നതില്‍ പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതായാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.

Content Highlights; The mystery of the death of Ananya, a native of kummil near Kadakkal in Kollam

ReadAlso:

ബജറ്റ് ടൂറിസത്തിന്റെ പണം “സ്വന്തം ബജറ്റാക്കി” മോഷണം: സാമ്പത്തിക കുറ്റകൃത്യം ഒളിച്ചുവെച്ച് KSRTC; യു.പി.ഐ കോഡ് മാറ്റി തട്ടിച്ചത് 1,47,844 രൂപ; പോലീസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് പരാതി (എക്‌സ്‌ക്ലൂസിവ്)

സൂക്ഷിക്കണ്ടേ!! കുഞ്ഞു കൈയ്യല്ലേ ?: സീറ്റിനിടയില്‍ കൈ കുടുങ്ങി, രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സെത്തി; KSRTC ജീവനക്കാര്‍ ഇതും ഇതിനപ്പുറവും കണ്ടവര്‍; യാത്രക്കാരുടെ സുരക്ഷ വിട്ടൊരു യാത്രയില്ല അവര്‍ക്ക്; ആനവണ്ടി ഇഷ്ടം (സ്‌പെഷ്യല്‍ സ്റ്റോറി)

നാടുവിട്ടാലും കൂട്ടിനുണ്ടാകും ആനവണ്ടിയും ആള്‍ക്കാരും: പരീക്ഷാ പേടിയില്‍ നാടുവിട്ട കോളേജ് വിദ്യാര്‍ഥിനിക്ക് KSRTC ജീവനക്കാര്‍ തുണയായി; നന്ദി KSRTC (സ്‌പെഷ്യല്‍ സ്റ്റോറി)

തീ വിഴുങ്ങിയ കപ്പലിനെ കെട്ടി വലിക്കാന്‍ “MERCസംഘം” ?: വാന്‍ഹായ് 503ല്‍ സംഘം ഇറങ്ങി വടംകെട്ടി ടഗ് ബോട്ടില്‍ ബന്ധിച്ചു; കാണാതായവരെ കണ്ടെത്തുമോ ?; എന്താണ് MERC സംഘം ? (എക്‌സ്‌ക്ലൂസിവ്)

അവര്‍ മനുഷ്യരാണ്, മാടുകളല്ല ?: നെല്ലിയാമ്പതി ആനമട എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് കടുത്ത അവകാശ നിഷേധം; കാലിത്തൊഴുത്തു പോലെ ലയങ്ങള്‍ ?; തീരുമോ ദുരിത ജീവിതം ഇനിയെങ്കിലും?; പരാതി മുഖ്യമന്ത്രിയുടെ അടുത്ത് ( എക്‌സ്‌ക്ലൂസിവ്)

Tags: KUMMIL NATIVEMYSTERY DEATHANANYA PRIYAKADAKKAL POLICE STATION

Latest News

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ സാംസൺ സഹോദരന്മാ‍ർ

അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു !!: മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച കുട്ടികള്‍ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയ്ക്ക് കീഴില്‍

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച്  ഞായറാഴ്ച: ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും

വിപഞ്ചികയുടെയും മകളുടെയും മരണം; കൊലപാതകമെന്ന് സംശയം, കുടുംബം ഹൈക്കോടതിയിൽ

കീം; പ്രവേശനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി, കേരള സിലബസുകാർക്ക് തിരിച്ചടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.