Kerala

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗി

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി ഡോ​ക്ട​റെ കൈ​യേ​റ്റം​ചെ​യ്തു. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്.

ശ​സ്ത്ര​ക്രി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ അ​ഞ്ജ​ലി​ക്കു​ നേ​രേ​യാ​ണ് കൈ​യേ​റ്റ​മു​ണ്ടാ​യ​ത്. രോ​ഗി​യു​ടെ നെ​റ്റി​യി​ൽ തു​ന്ന​ൽ ഇ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​യാ​ൾ ഡോ​ക്ട​റു​ടെ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി മ​ദ്യ ല​ഹ​രി​യി​ൽ ആ​യി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ പ​റ​യു​ന്നു.

സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസിൽ പരാതി നൽകിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.