Kerala

‘പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല’; പരിഹസിച്ച് മുഹമ്മദ് ഷിയാസ്

തിരുവനന്തപുരം: ഇടത് എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹ​മ്മദ് ഷിയാസ്. പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല. കോൺ​ഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ നോക്കണ്ട. അതിന് അൻവർ വളർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പോലും മുഖ വിലക്ക് എടുക്കുന്നില്ല. അതുകൊണ്ടാകും ഇപ്പോൾ മറ്റുള്ളവർക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രാഷ്ട്രീയ കേസുകൾ മാത്രമാണുള്ളത്. പി വി അൻവർ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ്. പി വി അൻവർ വെറും കടലാസ് പുലി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​ൻ​വ​ർ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം യാ​തൊ​രു അ​ടി​സ്ഥാ​ന​വും ഇ​ല്ലാ​ത്ത​താ​ണ്. നേ​ര​ത്തെ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ന​ട​പ​ടി ഇ​ല്ലാ​ത്ത​ത് വ​സ്തു​ത ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​കാം. അൻവർ ചെക്ക് കേസിലെ പ്രതിയാണ്. സർക്കാർ ഭൂമി കയ്യേറിയയാളാണ്. കൊലപാതകത്തിൽ അൻവറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയർന്നിരുന്നു. നാവിനു എല്ലില്ലാത്ത ആളാണ് താനെന്ന് പി വി അൻവർ ഓരോ ദിവസവും തെളിയിക്കുകയാണ്. രാഹുൽഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞയാളാണ്.

കു​മാ​ര​പി​ള്ള സി​ൻ​ഡ്രോം ആ​ണ് അ​ൻ​വ​റി​ന്. സ​ന്ദേ​ശം എ​ന്ന സി​നി​മ​യി​ലെ കു​മാ​ര​പി​ള്ള സ​ഖാ​വി​ന്‍റെ സി​ന്‍​ഡ്രോം ആ​ണ് ഇ​പ്പോ​ള്‍ അ​ന്‍​വ​റി​നെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട്ടി​ലെ ന​ല്ല​വ​രാ​യ ആ​ളു​ക​ളെ കു​റി​ച്ച് വ​ള​രെ മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന സി​നി​മ​യി​ലെ കു​മാ​ര​പി​ള്ള സ​ഖാ​വി​ന്‍റെ രീ​തി​യാ​ണ് അ​ൻ​വ​ര്‍ ഇ​പ്പോ​ള്‍ തു​ട​രു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ വി​ര​ട്ട​ൽ കോ​ൺ​ഗ്ര​സി​നോ​ട് വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് മ​തി​യെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

അതേസമയം പാർട്ടി പ്രവർത്തകയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎമ്മിനെപ്പോലെ കോൺഗ്രസിൽ പാർട്ടി കോടതി ഇല്ല. വനിതാ നേതാവ് നിയമപരമായി മുന്നോട്ട് പോയാൽ അതിനു പാർട്ടി പിന്തുണ നൽകും. അങ്ങനെ ഒരു പീഡന പരാതിയും പാർട്ടിയിൽ ഉയർന്നിട്ടില്ല. പരാതിക്കാരിയോട് താൻ നേരിട്ട് സംസാരിച്ചിട്ടുണ്ട്. തീവ്രത അളക്കുന്ന മെഷീൻ ഒന്നും തങ്ങളുടെ പക്കൽ ഇല്ലെന്നും ഷിയാസ് പറഞ്ഞു.