ബുൾഡോസർ രാജനെതിരെ കനത്ത വിമർശനവുമായി സുപ്രീംകോടതി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാന്‍ പാടില്ലെന്നും ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും സുപ്രീം കോടതി തുറന്നടിച്ചു .
ഒക്ടോബർ ഒന്നു വരെ കേസിൽ പ്രതികൾ ആകുന്ന ആളുകളുടെ വീടുകൾ, സ്ഥലങ്ങൾ, അവരുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന നടപടി നിർത്തിവയ്ക്കാനുമാണ് സുപ്രീം കോടതി ഉത്തരവ്. വിവിധ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജി എത്തിയിരുന്നു ഈ ഹർജിൽ വാദം കേൾക്കുന്നതിനോട് അനുബന്ധിച്ചാണ് ഇത്തരം ഒരു ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
എന്നാൽ , പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
ജഹാംഗീര്‍ പുരിയിലെ പൊളിക്കലിനെതിരെ സി പി എം നേതാവ് വൃന്ദാ കാരാട്ട് നല്കിയ ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് പുറത്തിറക്കിയത്.നേരത്തെയും ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
STORY HIGHLIGHT: supreme court against bulldozer raj