സംഗീതം കൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകർക്ക് മുൻപിൽ അസൽ ഓണസദ്യ ഒരുക്കി മാവേലിനാട് എന്ന അമേരിക്കൻ ആൽബം. വിദേശ വനിത തന്റെ ഭർത്താവിനായി ഒരുക്കുന്ന ഓണ സമ്മാനമാണ് ആൽബത്തിന്റെ പ്രമേയം.
അതിരാവിലെ ഫോൺ തുറന്നപ്പോൾ ആദ്യം കണ്ടത് വീട്ടിൽ നിന്നുള്ള ഓണാശംസയാണ്. ഹാപ്പി ഓണം നേർന്നെങ്കിലും പ്രവാസി മലയാളി അത്ര ഹാപ്പി ആയിരുന്നില്ല. കാരണം തേടിയ അമേരിക്കൻ യുവതി ചെന്നെത്തിയത് മാവേലി നാടിന്റെ ഓണക്കഥകളിലേക്ക്. ഇന്റർനെറ്റിൽ നോക്കി സാരി ഉടുക്കാനും ഓണസദ്യ വെയ്ക്കാനും പഠിച്ച അമേരിക്കൻ യുവതിക്ക് കൂട്ടായി മാവേലിയും എത്തി. സർപ്രൈസുകളുടെ കാലത്ത് ഓണസദ്യ ഒരുക്കി തന്റെ ജീവിതപങ്കാളിക്ക് സർപ്രൈസ് നൽകി ഓണത്തെ വരവേൽക്കുകയാണ് വിദേശ വനിത.
ഹരി ഭാസ്കർ, ഓഡ്രി ബഫിങ്ടൺ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കൊക്കൂൺ മീഡിയയിലൂടെ ആൽബത്തിന്റെ തിരക്കഥ സംവിധാനം- ദീപ ജേക്കബ് നിർവഹിച്ചു. വീഡിയോ പ്രൊഡക്ഷൻ- ജെയ്സൺ കെ ജോസ്, സംഗീതം- കേതൻ, ആലാപനം- അനില രാജീവ്, വരികൾ- ജയതി അരുൺ, എഡിറ്റിംഗ്- രോഹിത് ഭാനു… തുടങ്ങി നിരവധിപേർ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂയോർക്കിൽ ചിത്രീകരിച്ച ആൽബം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
STORY HIGHLIGHT: Mavelinaadu