Idukki

ഇടുക്കിയിൽ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് വധുവിന്‍റെ ബന്ധുക്കളുടെ ക്രൂരമർദനം; കേസെടുത്ത് പൊലീസ്

ഇടുക്കി: മാങ്കുളത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദനം. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരെയാണ് വധുവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്.

താമസ സൗകര്യം ഒരുക്കാത്തതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. മുവാറ്റുപുഴ സ്വദേശികളായ നിതിന്‍, ജെറിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കാര്‍ വഴിയില്‍ തടഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു

വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയത്. മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഇവരെത്തിയത്. എന്നാല്‍ ഇവര്‍ക്ക് താമസമൊരുക്കിയ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന്‌ മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിച്ചു. പിന്നാലെ ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. തുടര്‍ന്ന്‌ ഫോട്ടോഗ്രാഫര്‍മാര്‍ ജോലി കഴിഞ്ഞ് മടങ്ങവേ കാര്‍ തടഞ്ഞ് രണ്ടിടത്തുവെച്ച് അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു.

Latest News