Business

സെല്‍വിന്‍ ട്രേഡേഴ്‌സ് യുഎഇ കമ്പനിയുമായി കരാറൊപ്പിട്ടു

കൊച്ചി. ഓഹരികളുടേയും ആസ്തികളുടേയും സുരക്ഷിത ഇടപാട് ഉറപ്പാക്കാന്‍ ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ടോക്കണ്‍ സംവിധാനം വികസനിപ്പിക്കുന്നതിന് മുന്‍നിര ട്രേഡിങ് കമ്പനിയായ സെല്‍വിന്‍ ട്രേഡേഴ്‌സ് ലിമിറ്റഡ് യുഎഇയിലെ സെകോര്‍ബിറ്റ് എഫ്‌സിസിഒയുമായി 20 ലക്ഷം ഡോളറിന്റെ കരാറൊപ്പിട്ടു. രണ്ടു വര്‍ഷത്തിനുള്ളില്‍ സെല്‍വിന്‍ ട്രേഡേഴ്‌സ് പുതിയ ടോക്കനൈസേഷന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കും. കമ്പനിയുടെ ഓഹരി വിഭജനത്തിന് ഈ മാസം 25ന് ചേരുന്ന ബോര്‍ഡ് യോഗം അംഗീകാരം നല്‍കും. കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതി കമ്പനിയായ എസ്ഡിഎഫുമായും സെല്‍വിന്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതു പ്രകാരം സെല്‍വിന്‍ വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എസ്ഡിഎഫിനു വിതരണം ചെയ്യും. ഈ ഇടപാടിലൂടെ 30 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ കമ്പനിയുടെ 51 ശതമാനം ഓഹരി ജൂലൈയില്‍ സെല്‍വിന്‍ സ്വന്തമാക്കിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം 66 ശതമാനം വര്‍ധനിച്ച് 16.6 കോടി രൂപയിലും അറ്റാദായം 104 ശതമാനം വര്‍ധിച്ച് 70 ലക്ഷം രൂപയിലെത്തി.