കൊച്ചി: പ്രൊഫഷണല്‍ ഹെയര്‍ കെയര്‍ ബ്രാന്‍ഡ് ആയ ഗോദ്റെജ് പ്രൊഫഷണല്‍ ആഗോള പ്രവണതകള്‍ക്ക് അനുസൃതമായതും ഇന്ത്യന്‍ രീതികള്‍ക്ക് ഉതകുന്നതുമായ ആദ്യ ഹെയര്‍ കളര്‍ ശേഖരമായ സറിയല്‍ ശേഖരം പുറത്തിറക്കി. ഗോദ്റെജ് പ്രൊഫഷണലിന്റെ ദേശീയ ടെക്നികല്‍ മേധാവി ശൈലേഷ് മൂല്യയും ഗോദ്റെജ് പ്രൊഫഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ യിയാനി തപ്ടോറിയും ചേര്‍ന്നാണ് സ്വാഭാവിക സൗന്ദര്യത്തെ പ്രൊഫഷണല്‍ സ്റ്റൈല്‍ മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ഈ ശേഖരം തയ്യാറാക്കിയത്.
വിവാഹ, ഉല്‍സവ സീസണുകള്‍ ആരംഭിക്കുന്ന വേളയില്‍ ഏത് അവസരത്തിനും ഉതകുന്ന രീതിയിലും ഏതു വസ്ത്രത്തിനും യോജിക്കുന്ന രീതിയിലും മുടി അവതരിപ്പിക്കാന്‍ സഹായിക്കുന്നതാണ് സറിയല്‍ ശേഖരം. മോഫി മാര്‍വല്‍, ടാന്ഗ്രിന് ഡ്രീം, റോസ് ലെറ്റ് ബ്ലിസ്, മൂണ്‍ലൈറ്റ് മിസ്റ്റ് തുടങ്ങിയ നാലു ഷെയ്ഡുകളില്‍ ഇവ അവതരിപ്പിച്ചിരിക്കുന്നതും ഇതേ ലക്ഷ്യവുമായാണ്.
ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും മുന്‍ഗണന നല്കിയാണിത് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗോദ്റെജ് പ്രൊഫഷണല്‍ ദേശീയ ടെക്നികല്‍ മേധാവി ശൈലേഷ് മൂല്യ ചൂണ്ടിക്കാട്ടി.
തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിന് ഹെയര്‍ കളറുകള്‍ പരീക്ഷിക്കുന്നതില്‍ ഇന്ത്യക്കാര്‍ ഏറെ താല്പര്യം പ്രകടിപ്പിക്കാറുണ്ടെന്ന് ഇത് അവതരിപ്പിക്കുന്നതിനെ കുറിച്ചു സംസാരിച്ച ഗോദ്റെജ് പ്രൊഫഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ യിയാനി തപ്ടോറി പറഞ്ഞു.