ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചും കഠിനാധ്വാനം ചെയ്തും മലയാള സിനിമയിലേക്ക് എത്തിയ മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. വളരെ മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇപ്പോള്‍ ഇതാ മലയാളികളുടെ പ്രിയ താരം ബേസില്‍ ജോസഫ് ടൊവിനോയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നത്.
ടൊവിനോയുടെ കൂടെ ഒന്നിച്ച് അഭിനയിക്കാന്‍ രസമാണ്. ഷൂട്ടിന്റെ സമയത്ത് തമാശയൊക്കെ പറഞ്ഞ്, വളിപ്പടിച്ച് അങ്ങനെ. ഷൂട്ട് കഴിഞ്ഞാലും വര്‍ക്കൗട്ട്, ഡയറ്റ് ഒക്കെയായി രസമാണ്. ടൊവിനോയുടെ കൂടെ അഭിനയിച്ചു കഴിഞ്ഞാല്‍ 4 കിലോ കുറഞ്ഞിട്ടു വരാം. സിനിമകള്‍ക്കു വേണ്ടി വലിയ രീതിയില്‍ വര്‍ക്ക് ചെയ്യുന്നയാളാണ് ടൊവിനോ. അതെനിക്ക് വലിയ ആദരവു തോന്നിയ കാര്യമാണ്. അജയന്റെ രണ്ടാം മോഷണം 125 ദിവസത്തോളമായിരുന്നു ഷൂട്ട്, അതിനൊക്കെ അവനിട്ട എഫേര്‍ട്ട് പറയാതെ വയ്യ. ഷൂട്ട് കഴിഞ്ഞ് പോയി വര്‍ക്കൗട്ട് ചെയ്യും. കുതിരയോട്ടം, കളരി എന്നിവയൊക്കെ പ്രാക്റ്റീസ് ചെയ്യും, ഡയറ്റ് നോക്കും.
ഇങ്ങനെ 120 ദിവസമൊക്കെ ജോലി ചെയ്തിട്ട് ഒരു റെസ്റ്റുപോലും എടുക്കാതെ അടുത്ത ദിവസം പുതിയ പടത്തില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. എക്സ്ട്രീമില്‍ വര്‍ക്ക് ചെയ്യുന്നയാളാണ്. അങ്ങനെ ചെയ്യുന്ന ഒരു നടന് ഏതു ഡയറക്ടറിന്റെയും ഭാഗ്യമാണ്. സിനിമയ്ക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ആക്ഷന്‍ ചെയ്യുന്ന മറ്റൊരാളില്ല എന്നു തോന്നുന്നു. എന്തും ചെയ്യും. ടോം ക്രൂസ് ഒക്കെ എടുത്തു ചാടുന്ന പോലെ, കഷ്ടപ്പെട്ട് വര്‍ക്ക് ചെയ്യും,’ ബേസില്‍ പറഞ്ഞു.
story highlights: Basil Joseph about Tovino Thomas