കോവളം കടല്‍ത്തീരത്ത് 2015 ജൂലൈ 18 ന് ഉണ്ടായ അപകടത്തില്‍ മരിച്ച 5 യുവാക്കളുടെ അവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം വീതമെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ 2017 ലെ ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. നഷ്ടപരിഹാരം എന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അപകടത്തില്‍ മരിച്ച അഖില്‍ പി വിജയന്റെ അമ്മ മെഡിക്കല്‍ കോളേജ് പുതുപ്പള്ളി ലെയിനില്‍പ്രസന്നകുമാരി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നഷ്ടപരിഹാരം ഇതുവരെയും അനുവദിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ റവന്യൂസെക്രട്ടറി,ടൂറിസം സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടര്‍ എന്നിവരില്‍ നിന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം അനുവദിക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്ന് ടൂറിസം സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മരിച്ച യുവാക്കളുടെ പേരുവിവരങ്ങളും രക്ഷകര്‍ത്താക്കളുടെ വിവരങ്ങളും ജില്ലാ കളക്ടര്‍ 6 ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.