ചേരുവകൾ
ചക്കക്കുരു
ഉരുളക്കിഴങ്ങ്
സവാള
പച്ചമുളക്
മല്ലിയില
ഉപ്പ്
മുളക് പൊടി
മഞ്ഞൾപ്പൊടി
കുരുമുളക് പൊടി
ഗരം മസാല
എണ്ണ
മൈദ
ബ്രഡ് ക്രമ്പ്സ്
ഉണ്ടാകുന്ന വിധം
ചക്കക്കുരുവിന്റെ കുരു തൊലി മാത്രം കളഞ്ഞതിനുശേഷം നന്നായി കഴുകി കുക്കറിൽ ചക്കകുരു മുങ്ങി കിടക്കാൻ പാകത്തിന് വെള്ളമൊഴിച്ച് തീയിൽ വെച്ച് മൂന്ന് വിസിൽ അടുപ്പിക്കുക. ഇങ്ങനെ വേവിച്ചെടുക്കുന്ന ചക്കകുരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ചക്കകുരു കൈ കൊണ്ട് പൊടിയുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്താൽ മതി. അരച്ചെടുത്ത ചക്കക്കുരു പേസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ചക്കക്കുരു വേവിച്ചെടുത്തത് പോലെ തന്നെ നാല് ഉരുളക്കിഴങ്ങ് എടുത്ത് ചെറുതായി അരിഞ്ഞ് കുക്കറിലിട്ട് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ രണ്ടു വിസിൽ പാകത്തിനാണ് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കേണ്ടത്. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് നന്നായി ഞെരടി പൊടിച്ചെടുക്കുക. ചക്കക്കുരു ഇട്ട ബൗളിലേക്ക് ഉരുളക്കിഴങ്ങും കൂടി ഇടുക. ഇനി ഇതിലേക്ക് ആവശ്യമായ മറ്റ് ചേരുവകൾ കൂടി ഇട്ട് തയ്യാറാക്കണം. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടലറ്റ് വറുത്തു കൊരാവുന്നതാണ്. കൈയ്യിൽ വച്ചു ഒന്ന് ഓവൽ ഷേപ്പിൽ ആക്കാൻ മറക്കരുത്
story highlights; chakkakuru cutlat