ചൈനീസ് റെസ്റ്റോറൻ്റുകളിൽ ലഭിക്കുന്നതിനേക്കാൾ രുചിയോടെ വീട്ടിൽ തന്നെ തയ്യാറാക്കാം ഷെസ്വാൻ വെജ് നൂഡിൽസ്.
വേണ്ട ചേരുവകൾ
- നൂഡിൽസ് – 200 ഗ്രാം
- വെജിറ്റബിൾ ഓയിൽ -30 ഗ്രാം
- ഇഞ്ചി അരിഞ്ഞത് – 5 ഗ്രാം
- വെളുത്തുള്ളി അരിഞ്ഞത് – 10ഗ്രാം
- മിക്സഡ് വെജിറ്റബിൾ (ക്യാരറ്റ്, ക്യാപ്സിക്കം, കാബേജ് ) – 100 ഗ്രാം
- ഷെസ്വാൻ സോസ് – 50 ഗ്രാം
- ഉപ്പ് – അല്പം
- സ്പ്രിങ് ഒനിയൻ – അല്പം
തയ്യാറാക്കുന്ന വിധം
നൂഡിൽസ് പാകം ചെയ്ത് വെള്ളം വാർത്തുവെയ്ക്കുക. ഇനി ഒരു വലിയ പാനെടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മണം വരുന്നത് വരെ നന്നായി വഴറ്റുക. ശേഷം പച്ചക്കറികൾ ചേർത്ത് നന്നായി വേവുന്നതുവരെ ഏതാനും മിനിറ്റുകൾ വേവിക്കുക. ഇനി ഷെസ്വാൻ സോസും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച നൂഡിൽസ് ചേർത്ത് നന്നായി ഇളക്കിച്ചേർക്കുക. ശേഷം അരിഞ്ഞെടുത്ത സ്പ്രിങ് ഒനിയൻ വിതറി അലങ്കരിച്ച് വിളമ്പാം.
STORY HIGHLIGHT: Veg Schezwan Noodles