ഓണം കഴിഞ്ഞതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ധവകുപ്പ്. ഖഝനാവ് കാലിയായതോടെ ധസമാഹരണത്തിനുള്ള വഴികള്‍ തേടിയുള്ള പരക്കം പാട്ടിലിലാണ് സര്‍ക്കാര്‍. പൊതുജനങ്ങള്‍ സൂക്ഷിച്ചിരുന്നോളൂ. വാഹനങ്ങലുടെ ബുക്കും പേപ്പറും കൃത്യമാക്കി വെച്ചോളൂ. പൊല്യൂഷന്‍ പേപ്പര്‍ തൊട്ട്, ഇന്‍ഷുറന്‍സ്, ലൈസന്‍സ് എന്നിവയും കൃത്യമായി പുതുക്കി വെയ്ക്കണം. വാഹനങ്ങളുടെ ഗ്ലാസ്, ലൈറ്റ്, എക്‌സ്ട്രാ ഫിറ്റിംഗ്‌സ് എടുത്തു മാറ്റുക എന്നിവയും നടത്തിയിരിക്കണം. ഹെല്‍മെറ്റ്-സീറ്റ് ബെല്‍റ്റ് എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കുക.
സര്‍ക്കാര്‍ ധനപ്രതിസന്ധിയിലാകുമ്പോള്‍ ധന സമാഹരണത്തിന് പ്രാധാനമായും കണ്ടെത്തുന്ന വഴിയാണ് വാഹന പരിശധന. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനൊപ്പം ട്രാഫിക് പോലീസും കേരളത്തിലെ സകലമാന പോലീസ് സ്‌റ്റേഷുകളും നിരത്തുകളിലേക്ക് ഇറങ്ങും. പരിശോധനയുടെ പേരില്‍ സര്‍ക്കാര്‍ നിശ്ചയിച്ചു കൊടുത്തിട്ടുള്ള ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ ഒളിച്ചിരുന്നു, വളവുകളില്‍ നിന്നുമൊക്കെ യാത്രക്കാരുടെ മേല്‍ ചാടിവീഴും. ഓണം കഴിഞ്ഞ് സര്‍ക്കാര്‍ കാലിയാകുന്നതു പോലെത്തന്നെ സാധാരണക്കാരും കാണം വിറ്് ഓണമുണ്ട ശേഷം കാലിയായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്. എന്നാലും, പിരിക്കുകയാണ് ലക്ഷ്യം.
പോലീസിനെക്കൊണ്ട് പിരിവെടുക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേമില്ലാതെ പോലീസ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ നിരത്തുകളില്‍ പിരിവെടുക്കുമെന്ന് വിശ്വസിക്കാന്‍ വയ്യ. അതുകൊണ്ടു തന്നെ പോലീസിനെ കുറ്റം പറയാനാകില്ല. മാത്രമല്ല, നിരത്തുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുകയെന്നത് അത്യാവശ്യവുമാണ്. എന്നാല്‍, അതിന്റെ മറവില്‍ സാധാരണക്കാരായ യാത്രക്കാരെ പിഴിയുന്ന അവസ്ഥ ഉണ്ടാകാതിരിക്കണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന ഘട്ടങ്ങളിലെല്ലാം നിരത്തുകളില്‍ മുക്കിനു മുക്കിന് ചെക്കിംഗ് നടത്തിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ചെക്കിംഗ് പോയിന്റുകള്‍ ഒഴിവാക്കാന്‍ ബൈക്ക് യാത്രക്കാര്‍ അപകടങ്ങള്‍ വരെ ക്ഷിണിച്ചു വരുത്തിയിട്ടുണ്ട്.
ഇങ്ങനെ അപകടങ്ങള്‍ വര്‍ദ്ധിച്ചതിനു പിന്നാലെയാണ് നിരത്തുകളില്‍ AI ക്യാമറകള്‍ സ്ഥാപിച്ചത്. അതിന്റെ പേരിലും വെട്ടിപ്പുണ്ടായെന്നത് മറ്റൊരു വസ്തുതയാണ്. നിലവില്‍ ഖജനാവ് കാലിയായതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ 25 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നത് 5 ലക്ഷം രൂപയാക്കി കുറച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. 5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. ഇതോടെ സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ട്രഷറി നിയന്ത്രണം സംബന്ധിച്ച് ധന അഡീഷണല്‍ ചീഫ് സെക്രട്ടറി എല്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.
ഓണച്ചെലവാണ് സര്‍ക്കാരിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഓണച്ചെലവുകള്‍ക്കായി 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ എടുത്ത് തീര്‍ത്തിരുന്നു. ബാക്കി തുക അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് എടുക്കാനാവുക. എന്നാല്‍ ഓണച്ചെലവുകള്‍ക്ക് ഭീമമായ തുക ആവശ്യമായി വന്നതോടെ ഈ തുകയില്‍ നിന്നും 5,000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി.
ഇതില്‍ 4,200 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഓണം കഴിഞ്ഞതോടെ ഖജനാവ് കാലിയായി. പ്രതിസന്ധി രൂക്ഷമായതോടെ ശമ്പളവും പെന്‍ഷനും എങ്ങനെ കൊടുക്കാന്‍ പറ്റുമെന്ന ആശങ്കയിലാണ് ധനവകുപ്പ്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ്. ഈ ഘട്ടത്തില്‍ നിയന്ത്രണം വന്നാല്‍ പദ്ധതികള്‍ പലതും ഒഴിവാക്കേണ്ടിവരും. പണം ഇല്ലാത്തതിനാല്‍ കരാറുകളുടെ ബില്ലുകള്‍ ബാങ്കുവഴി മാറാവുന്ന ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍നിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്.ഇനി അഞ്ചുലക്ഷം രൂപവരെയേ കിട്ടൂ. പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. ബാങ്കില്‍ നിന്നുള്ള പലിശ കരാറുകാര്‍ തന്നെ നല്‍കണം. ഇതെല്ലാം കരാറുകാര്‍ക്ക് ഇരുട്ടടിയാണ്.
അതേസമയം, വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസ സഹായം കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അടുത്ത മാസം പകുതിയോടെ വയനാട്, പാലക്കാട്, ആലത്തൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. അതുകൊണ്ട് തന്നെ വയനാട് സഹായം പ്രഖ്യാപനം വൈകില്ല. ഈ തുകയെങ്കിലും ഖജനാവിലേക്ക് വന്നെങ്കിലെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നുണ്ട്. എന്നാല്‍, ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ സര്‍ക്കാരിന് പ്രതികൂലമായി മാറിയിട്ടുണ്ട്. 1202 കോടിയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ആഗസ്തിലെ മഹാമാരിയില്‍ കേന്ദ്രധനസഹായമായി കേരളം ആവശ്യപ്പെട്ടത് 4796. 4 കോടിയായിരുന്നു.
ഇതില്‍ കേന്ദ്ര സഹായമായി 2904.85 കോടി ലഭിച്ചു. അതായത്, ആവശ്യപ്പെട്ടതില്‍ 60 ശതമാനത്തോളം തുക പ്രളയത്തില്‍ ലഭിച്ചുവെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. 2017 ലെ ഓഖി ദുരന്തത്തില്‍ 431 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയത് 111.7 കോടിയായിരുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ എസ് ഡി ആര്‍ എഫ്(state disaster response fund) ഇനത്തില്‍ 614 .62 കോടിയുടെ നഷ്ടവും നോണ്‍ എസ് ഡി ആര്‍ എഫ്(Non state disaster response fund) ഇനത്തില്‍ 587.50 കോടിയുടെ നഷ്ടവും ഉണ്ടായി. 26 കോടിയുടെ വാഹനം ദുരന്തത്തില്‍ നഷ്ടപ്പെട്ടു. നോണ്‍ എസ് ഡി ആര്‍ എഫിന്റെ കീഴിലാണ് നഷ്ടം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൂറിസം മേഖലയില്‍ 50 കോടിയുടെ നഷ്ടം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 36 കോടിയുടെ നഷ്ടം, കൃഷിയെ ആശ്രയിക്കുന്ന മറ്റ് മേഖലകളുടെ നഷ്ടം- 15 കോടി, ടൂറിസത്തെ ആശ്രയിക്കുന്ന മേഖലകളുടെ നഷ്ടം 23 കോടി, സര്‍ക്കാര്‍ ആസ്തികള്‍ നഷ്ടപ്പെട്ടത് 56 കോടി അടക്കം 587.50 കോടി രൂപയുടെ നഷ്ടമാണ് നോണ്‍ എസ് ഡി ആര്‍ എഫ് ഐറ്റം ആയി പ്രൊപ്പോസലില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നിലവില്‍ ഖജനാവ് നിറയ്ക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളെല്ലാം സര്‍ക്കാര്‍ തേടും. അതിന്റെ പ്രധാനപ്പെട്ടതാണ് ജനങ്ങളെ പിഴിയുക എന്നത്. അതിനായി നിരത്തുകളില്‍ വാഹന പരിശോധനയാണ് പ്രധാന ഐറ്റമായി മുന്നോട്ടു വെക്കാന്‍ സാധ്യത. അതുകൊണ്ട് ജനങ്ങള്‍ കരുതിയിരിക്കുകയാണ് വേണ്ടത്. വാഹനങ്ങളെല്ലാം കൃത്യമായ രേഖകളോടെ നിരത്തിലിറക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
CONTENT HIGHLIGHTS; Treasury is empty: Watch out!! It’s time to hit the streets