ഭാഗം 66
ഗൗരി വീണ്ടും ഓരോന്ന് ഓർത്തു കൊണ്ട് നിൽക്കുക ആണ്..
എന്താണ് ഗൗരികുട്ടി ഇത്രയും വലിയ ആലോചന… ഇനി നമ്മുടെ ഫസ്റ്റ് നൈറ്റ് നെ കുറിച്ച് എങ്ങാനും ആണോ..അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഹരി ചോദിച്ചു..
അതിന് നമ്മുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു പോയില്ലേ ഹരി.. ഇനി എന്തിനാണ് അതിനെ കുറിച്ച് ആലോചിക്കുന്നത്…
അത് കറക്റ്റ്… പക്ഷെ നമ്മുടെ ഫസ്റ്റ് നൈറ്റ് മാത്രമേ കഴിഞ്ഞൊള്ളു മോളെ…. ഓർമ്മിക്കാനായി ഈ ഉള്ളവന് ഒന്നും തന്നില്ല… ഒരു ഉമ്മ പോലും നേരം വണ്ണം തന്നില്ല……. പാവം ഞാൻ…..എന്ത് ചെയ്യാനാ
.
അവൻ പറഞ്ഞു നിറുത്തി..
ആഹ് ഗൗരി.. വാടോ…ഇങ്ങനെ നിന്നാൽ മതിയോ…കിടക്കണ്ടേ… അവൻ അവളേ ഒന്ന് ഉഴിഞ്ഞു നോക്ക് കൊണ്ട് ചോദിച്ചു.
ഹരി നോക്കിയപ്പോൾ ഗൗരിയുടെ വദനം നാണത്താൽ ചുവന്നു തുടുത്തിരിക്കുന്നു..
ഗൗരി….. നിന്റെ നെറുകയിലെ സിന്ദൂരം മുഴുവനും ദേ നിന്റെ രണ്ട് കവിൾതടത്തിലും പടർന്നിരിക്കുന്നു….ചെ… ഈ പെണ്ണിന്റെ ഒരു കാര്യം…
അവൻ പറഞ്ഞതും ഗൗരി വേഗം കണ്ണാടി യിൽ നോക്കി..
അവൾക്ക് ഒന്നും കണ്ടുപിടിക്കാനായില്ല
ഹരി…. എന്താണ് ഇങ്ങനെ കള്ളം പറയുന്നത്…
അവൾക്ക് ചുണ്ട് കൂർപ്പിച്ചു.
ങേ.. കള്ളമോ…ഞാൻ പറഞ്ഞത് സത്യം ആടോ..
ഹരി വീണ്ടും പറഞ്ഞു.
ഇക്കുറി അവൾക്ക് ഇത്തിരി ദേഷ്യം വന്നു.
ചുമ്മാ ഓരോന്ന് പറയുക ആണല്ലേ… ഇത്തിരി കൂടുന്നുണ്ട് കെട്ടോ…
ഓഹോ… അപ്പോൾ തനിക്ക് വിശ്വാസം ആയില്ല അല്ലെ.. എന്നാൽ ഇത് തെളിയിച്ചിട്ടേ ബാക്കി കാര്യം ഒള്ളു…
അവൻ ഗൗരിയെ നോക്കി പറഞ്ഞു.
എന്നിട്ട് അവളെ പിടിച്ചു ഡ്രസിങ് റൂമിലെ മിററിന്റെ മുൻപിൽ നിറുത്തി..തൊട്ടു പിന്നിലായി അവനും നിന്നു..
ദേ ഗൗരി … നോക്കിക്കേ….ഞാൻ പറഞ്ഞത് സത്യം അല്ലേന്നു…
അവളുടെ കാതോരം അവൻ പതിയെ മന്ത്രിച്ചതും ഗൗരി ഒന്ന് പിടഞ്ഞു പോയി..
അവന്റെ ഇരു കൈകൾ അപ്പോളേക്കും അവളുടെ ആലില വയറിനെ ബന്ധിച്ചിരുന്നു.
ഹരി… വിട്……
ഒന്ന് കുതറി കൊണ്ട് അവൾ പറഞ്ഞു…
അടങ്ങി നില്ക്കു ഗൗരി…. നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലലോ… അത് ഒന്ന് തെളിയിക്കട്ടെ…
അവളുടെ പിൻകഴുത്തിൽ അവന്റെ അധരം ആദ്യമായി ഒരു മുത്തം നൽകി….
ഗൗരിയുടെ ശ്വാസഗതിക്ക് വേഗത ഏറുന്നത് പോലെ ഹരിക്ക് തോന്നി…
അവൻ അവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിറുത്തി..
അവളുടെ താടി പിടിച്ചു മേൽപ്പോട്ട് ഉയർത്തി..അവളുടെ ഇരു മിഴികളിലും അവൻ ഓരോ മുത്തം കൊടുത്തതും അവൾ ഇറുക്കെ മിഴികൾ പൂട്ടി…
എന്തെ ഗൗരി….. നാണമാണോ….
എന്നിട്ട് അവളുടെ കവിളിൽ മെല്ലെ വിരൽ ഓടിച്ചു..
അപ്പോളേക്കും അവളുടെ കവിൾ ചുവന്നു തുടുത്തിരുന്നു..
ഹരി….
എന്താ പെണ്ണെ…
അത് പിന്നെ…
ഹ്മ്മ് പറയെടോ…
ഐ ലവ് യു…
അവനെ ഇറുക്കെ പുണർന്നു കൊണ്ട് അവൾ പറഞ്ഞു..
ആഹ് ടി.. എന്തൊരു പിടുത്തം ആടി….
ആഹ് എനിക്ക് ശക്തി ഒക്കെ ഉണ്ട് കെട്ടോ…. അവൾ തന്റെ വലത് കൈയിലെ മസിൽ കാണിച്ചു കൊണ്ട് അവനോട് പറഞ്ഞു..
ഓഹോ… അത്രയ്ക്ക് ശക്തിയോ… എന്നാൽ അത് ഒന്ന് കാണട്ടെ….
അവൻ അവളെ പൊക്കി എടുത്തു ബെഡിലേക്ക് ഇട്ടു..
എന്നിട്ട് അവളുടെ മേലെ കയറി കിടന്നു.
ആഹ്.. ഹരി….മാറു…എനിക്ക് ശ്വാസം മുട്ടുന്നു..
നിന്റ ശക്തി ഒന്ന് കാണിച്ചേ.. നോക്കട്ടെ..
ഹ്ഹ ഹരി… മാറു… ഞാൻ ഇപ്പോൾ ചത്തു പോകുംകെട്ടോ…
അവൾ അവന്റ പുറത്തു നഖം കുത്തി ഇറക്കി കൊണ്ട് പറഞ്ഞു..
അപ്പോളേക്കും അവൻ അവളിൽ നിന്നും അടർന്നു മാറി..
എന്നിട്ട് അവളെ തന്റെ ദേഹത്തേക്ക് ഇട്ടു..
ഐ ലവ് യു… റ്റൂ…….. ഗൗരി… Ummmaaa….. അവളെ തന്റെ ദേഹത്തേക്ക് മുറുക്കെ ചേർത്തു കൊണ്ട് അവളുടെ കാതിൽ പറഞ്ഞു.
ഹരിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കിടന്നു.
അവന്റ കൈകൾ അനുസരണക്കേട് കാണിക്കാൻ തുടങ്ങിയതും അവൾ ആദ്യം എതിർത്തു..
പക്ഷെ അവന്റ ശക്തി ആണ് കൂടി കൂടി വന്നത്…
മെല്ലെ മെല്ലെ അവളും അവനിലേക്ക് ചേർന്ന് ചേർന്ന് പോയി..
************
ദിവസങ്ങൾ ആഴ്ചകൾക്കും മാസങ്ങൾക്കും വർഷങ്ങൾക്കു വഴി മാറി കൊടുത്തു കൊണ്ടേ ഇരുന്നു.
ഗൗരിക്ക് ഇത് ഒൻപതാം മാസം ആണ്. ഇന്ന് അവൾക്ക് സ്കാനിങ് പറഞ്ഞിട്ടുണ്ട്. ഹരിയും ദേവിയും കൂടെ അവളുമായിട്ട് ഹോസ്പിറ്റലിൽ പോയിരിക്കുക ആണ്. നാലു വർഷം ആയിരിക്കുന്നു അവരുടെ വിവാഹ കഴിഞ്ഞിട്ട്.. ഇത്തിരി ലേറ്റ് ആയത് കൊണ്ട് ഡോക്ടർ നന്നായി ശ്രദ്ധിക്കണം എന്ന് രണ്ടാളോടും പറഞ്ഞിട്ടുണ്ട്…
സ്കാനിങ് കഴിഞ്ഞു വിട്ടിൽ എത്തി എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു കൊണ്ട് ഇരിക്കുക ആണ്…
മേനോനും കണ്ണനും കൂടെ അപ്പോൾ അവിടേക്ക് വന്നു..
ആഹ് അച്ഛൻ വന്നെന്ന് തോന്നുന്നു..
ദേവി വെളിയിലേക്ക് ഇറങ്ങി ചെന്ന്.
ഈ സമയത്തു വരേണ്ട ആവശ്യം ഇല്ലാലോ…. ഹരി ക്ലോക്കിലേക്ക് നോക്കി പറഞ്ഞു.
ഗൗരിയും അത് ശരി ആണല്ലോ എന്ന് ഓർത്തു.
എന്താ അച്ഛാ ഈ സമയത്തു.
അമ്മാളു വിളിച്ചു…. അത്യാവശ്യം ആയിട്ട് എല്ലാവരും ഇവിടെ കാണണം എന്ന് പറഞ്ഞു..
എന്താണ് ഇത്രയും അത്യാവശ്യം… ദേവിയുടെ നെറ്റി ചുളിഞ്ഞു.
അറിയില്ല… നോക്കാം…
എല്ലാവരുടെയും മുഖത്ത് ഒരു ആകാംഷ ആയിരുന്നു.
മുത്തശ്ശി നച്ചു വാവയ്ക്ക് കഥകൾ പറഞ്ഞു കൊണ്ട് ഇരിപ്പാണ്.
നീലിമ കുഞ്ഞിന് ചോറും തൈരും കൂടെ അല്പം ഉപ്പൊഴിച്ചു കുഴച്ചു കൊടുക്കുക ആണ്…
ഏകദേശം അര മണിക്കൂർ ആയി കാണും.
ഒരു കാർ വന്നു മുറ്റത്തു നിന്നു..
മേനോൻ ആണ് ആദ്യം എഴുനേറ്റ് പോയത്.
പിന്നാലെ മറ്റുള്ളവരും.
കാറിന്റെ മുൻ സീറ്റിൽ നിന്നും ഒരു മധ്യവയ്സകനോടൊപ്പം ഒരു സ്ത്രീ ഇറങ്ങി.
അവർ രണ്ടാളും എല്ലാവരെയും നോക്കി പുഞ്ചിരി തൂകി..
അപ്പോളേക്കും
പിന്നിൽ നിന്നും അമ്മാളു ഇറങ്ങി.
ഒപ്പം കൃത്രിമ കാലിന്റെ സഹായത്തോടെ ഒരു ചെറുപ്പക്കാരനും.
അവനെ അമ്മാളു താങ്ങി പിടിച്ചു.
എല്ലാവരും സ്വീകരണ മുറിയിലേക്ക് ആനയിക്കപ്പെട്ടു.
ഹെലോ… ഞാൻ ഡോക്ടർ അലക്സ് മാത്യു.. ഇതെന്റെ വൈഫ് ആനി… വീട്ടമ്മ ആണ്.. പിന്നെ ഇത് ഞങ്ങളുടെ ഇളയ മോൻ… ഇവന്റ പേര് ഡോൺ എന്ന് ആണ്… ഇവർ രണ്ടാളും ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത്..
മുഖവുര ഇട്ട് കൊണ്ട് അലക്സ് പറഞ്ഞു.
ഹ്മ്മ്…. മേനോൻ ഒന്ന് ഇരുത്തി മൂളി കൊണ്ട് അവരെ എല്ലാവരെയും തിരിച്ചുo പരിചയപ്പെടുത്തി.
ഞങ്ങൾ വന്നത് ഒരു കാര്യം അവതരിപ്പിക്കാൻ ആണ്…
അലക്സ് മേനോനെ നോക്കി പറഞ്ഞു.
ഞങ്ങളുട മകന് ഒരു ആക്‌സിഡന്റ് il അവന്റെ കാല് നഷ്ടം ആയി..പഠിച്ചു കൊണ്ട് ഇരുന്ന സമയത്തു ആയിരുന്നു…
അയാൾ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറഞ്ഞു..
എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു.
ഇപ്പോൾ ഞങ്ങൾ വന്നത്.. വേറൊരു കാര്യം കൂടെ നിങ്ങളോട് അറിയിക്കുവാൻ ആണ്..
മിസ്റ്റർ മേനോൻ ഇവിടെ ഉള്ളവരും ആയിട്ട് ആലോചിച്ചു പറഞ്ഞാൽ മതി..
താങ്കൾ കാര്യം പറഞ്ഞോളൂ..
അത്… ഈ ഇരിക്കുന്ന എന്റെ മകനും താങ്കളുടെ മകൾ മാളവികയും തമ്മിൽ ഇഷ്ടത്തിൽ ആണ്..ഞങ്ങൾ മാളവികയെ ഒരുപാട് തവണ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രെമിച്ചു.. പക്ഷെ ഈ കുട്ടി സമ്മതിക്കുന്നില്ല….ഡോണിന്റെ കുറവുകളെ പറ്റി ഞങ്ങൾ പറഞ്ഞത് ആണ്.. അതിനേക്കാൾ ഉപരി ഈ കുട്ടിക്കും മനസിലായത് ആണ്.. പക്ഷെ ഒരു വിവാഹം ഉണ്ടങ്കിൽ അത് ഡോണിനൊപ്പം ആണെന്ന് ഉള്ള ഒറ്റ തീരുമാനത്തിൽ ആണ് മാളു…. ഡോണിനും അങ്ങനെ തന്നെ ആണ്.. ഇവർ രണ്ടാളും പരസ്പരം മനസിലാക്കുകയും അറിയുകയും ചെയ്ത സ്ഥിതിക്ക് മേനോനുo ഇവിടെ ഉള്ളവർക്കും സമ്മതം ആണെങ്കിൽ നമ്മൾക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാം… അലക്സ് പറഞ്ഞു നിറുത്തി.
അൽപ സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല..
ഓക്കേ… ഞങ്ങൾ ആലോചിച്ചു പറയാം…. മേനോന്റെ ഗംഭീര്യം നിറഞ്ഞ ശബ്ദം അവിടകമാകെ മുഴങ്ങി..
ദേവി…. ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കൂ…
നിശ്ചലയായി നിൽക്കുന്ന ഭാര്യയെ നോക്കി മേനോൻ ആവശ്യപ്പെട്ടു.
ഗൗരി യും ദേവിയും കൂടെ അടുക്കളയിലേക്ക് പോയി.
വേഗം തന്നെ അവർക്ക് കുടിക്കാനായി ഫ്രഷ് ലൈo ഉണ്ടാക്കി കൊണ്ട് വന്നു..
ഡോണിനോട് ആക്‌സിഡന്റ് നെ കുറിച്ച് ഒക്കെ ഹരിയും കണ്ണനും കൂടെ ചോദിച്ചു മനസിലാക്കി.
കുറച്ചു സമയം കൂടെ ചിലവഴിച്ചിട്ട് അവർ യാത്ര പറഞ്ഞു പോകാനായി ഇറങ്ങി.
മാളുവിന്റെ തോളിൽ കൂടെ കൈ ഇട്ട് അവളെ അസ്ലേഷിച്ചു കൊണ്ട് ഡോണും അവന്റെ പപ്പയുടെയും മമ്മിയുടെയും ഒപ്പം ഇറങ്ങി.
അമ്മാളു….. റൂമിലേക്ക് വാ…
മേനോൻ തന്റെ റൂമിലേക്ക് കയറി പോയി.
നീ പോയി സംസാരിക്കൂ എന്ന് കണ്ണൻ അവളോട് പറഞ്ഞു.
അവൾ അച്ചന്റെ അടുത്തേക്ക് ചെന്ന്.
ദേവി…
അയാൾ ഉറക്കെ വിളിച്ചു.
ഹ്മ്മ്… നീയും കൂടെ വാ…
അയാൾ പറഞ്ഞു
ബെഡിൽ അയാൾക്കൊപ്പം ദേവിയും ഇരുന്നു.
.
അമ്മാളു…ഇവിടെ നോക്ക്..
അച്ഛൻ പറഞ്ഞപ്പോൾ അവൾ അച്ചനെ നോക്കി.
മോൾ ഇതുവരെ എന്തേ ആരോടും ഈ കാര്യം പറഞ്ഞില്ല…
സോറി അച്ഛാ…. ഞാൻ… എനിക്ക്… അച്ഛൻ സമ്മതിക്കുമോ എന്ന് ടെൻഷൻ ആയിരുന്നു.
സമ്മതിച്ചില്ലെങ്കിൽ…… നീ അവന്റ ഒപ്പം ഇറങ്ങി പോകുമോ..
ഇല്ല അച്ഛാ…
പിന്നെ എന്താണ് പ്ലാൻ…
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഡോണിനെ… വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കുവാൻ ആഗ്രഹം ഉണ്ട്. അത് എല്ലാവരുടെയും അനുഗ്രഹത്തോടെ ആവണം എന്ന് ആണ് എന്റെ മനസിൽ ഉള്ള പ്ലാൻ…
ഹ്മ്മ്…. ഇതുവരെ നീ എന്ത് കൊണ്ട് അറിയിച്ചില്ല..
സമയം ആകുമ്പോൾ അറിയിക്കാം എന്ന് ഓർത്തു..
അവന്റ കുറവുകൾ നീ കണ്ടത് അല്ലേ…. എന്നിട്ടും…
ആ കുറവുകൾ അറിഞ്ഞാണ് ഞാൻ ഡോണിനെ സ്നേഹിച്ചത്… ഈ ആക്‌സിഡന്റ് ണ് ശേഷം ആണ് അച്ഛാ ഞാൻ ഡോണിനോട് എന്റെ ഇഷ്ടം അറിയിച്ചത്…
ഇത്രയും വലിയൊരു ത്യാഗം ചെയ്യണോ മോളെ…. ദേവി അവളെ നോക്കി.
അമ്മേ….. എന്റെ അമ്മയെയും അച്ഛനെയും കണ്ടും അറിഞ്ഞും ആണ് ഞാൻ വളർന്നത്. നിങ്ങൾ രണ്ടാളും ഹരിയേട്ടനെ സ്വന്തം മകനായി സ്നേഹിച്ചു വളർത്തി വലുതാക്കി ഇല്ലേ…. ഒരിക്കൽ പോലും ഒരു വേർതിരിവ് കാണിക്കാതെ…… ത്യാഗം എന്നൊന്നും ഞാൻ പറയുന്നില്ല അമ്മേ… പക്ഷെ എനിക്ക് ഫോണിന്റെ ഒപ്പം ഒരു ജീവിതം നയിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്
.. എല്ലാവരും അതിന് സമ്മതിക്കണം എന്ന് മാത്രമേ ഞാൻ പറയുന്നുള്ളു…
ഹ്മ്മ്… ശരി…. നീ പൊയ്ക്കോ അമ്മാളു….. എന്നിട്ട് ഹരിയോടും കണ്ണനോടും ഒക്കെ ഇങ്ങോട്ട് വരാൻ പറയു…
അയാൾ അമ്മാളുവിനെ നോക്കി പറഞ്ഞു.
അച്ഛാ……
അവളുടെ ശബ്ദം ഇടറി.
എന്താ മോളെ..
അച്ഛന് എന്നോട് ദേഷ്യം ഉണ്ടോ…
അയാൾ അ lവളോട് തിരിച്ചു ഒന്നും പറഞ്ഞില്ല.
അച്ഛാ…… ആം സോറി….. എനിക്ക്…. ഞാൻ.. ഒരുപാട് ആലോചിച്ചു നോക്കി…. പക്ഷെ… പക്ഷെ…. എനിക്ക്….
ഹ്മ്മ്… മോള് ചെല്ല്…..
അമ്മാളു റൂമിൽ നിന്നും വെളിയിലേക്ക് പോയി..
മേനോൻ തന്റെ മക്കളും ആയിട്ട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു….
അയാളുടെ ഉള്ളിന്റെ ഉള്ളിൽ വിഷമം ഉണ്ടെങ്കിലും സ്വന്തം മകളുടെ ഇഷ്ടത്തിന് എതിര് നിൽക്കാൻ മേനോനും കഴിയുമായിരുന്നില്ല.അയാൾക്കും തോന്നി അവനാണ് തന്റെ മകളുടെ പാതി ആവേണ്ടവൻ എന്ന്..
അച്ഛൻ തീരുമാനിക്കുന്നത് പോലെ എന്ന് ആണ് മക്കൾ എല്ലാവരും പറഞ്ഞത്..
അങ്ങനെ ഡോണിന്റെ പപ്പയെ വിളിച്ചു മേനോൻ വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചു.
*********
ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു ഇരിക്കുക ആണ് ഗൗരി…
കാലുകൾ ചെറുതായി നീര് വന്നു തുടങ്ങി..
ശ്വാസം എടുക്കുവാൻ ഒക്കെ അവൾക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്….
ഹരി അവളുടെ വീർത്ത വയറിൽ മെല്ലെ തലോടി….
കുഞ്ഞു ചെറുതായ് അനങ്ങി..
ദിവസം അടുക്കും തോറും എനിക്ക് വല്ലാത്ത പേടി ആണ് ഹരി..ഒരുപാട് വേദനിക്കുവോ ആവോ….
ദേ പെണ്ണെ… നീ ആവശ്യമില്ലാതെ ടെൻഷൻ അടിച്ചു പ്രശ്നം ഉണ്ടാക്കരുത് കെട്ടോ…. നമ്മുടെ വാവ നിന്നെ അങ്ങനെ ഒന്നും വേദനിപ്പിക്കില്ല….. പാവം ആണ് എന്റെ തക്കുടു… അല്ലേ വാവേ….
അവൻ അവളുടെ വയറിന്മേൽ തഴുകി കൊണ്ട് പറഞ്ഞു.
അപ്പോളും കുഞ്ഞു ചെറുതായ് അനങ്ങി..
എന്നാലും ഹരി…..
എടോ….. ഇത്തിരി വേദന ഒക്കെ എടുക്കും.. പക്ഷെ അതൊക്ക നമ്മുടെ വാവയ്ക്ക് വേണ്ടി അല്ലേ….എത്രയൊക്കെ വേദനിച്ചാലും അവസാന ആ കുഞ്ഞു മുഖം കാണുമ്പോൾ തന്റെ എല്ലാം വേദനയും മാറും… ഉറപ്പ്…
അവൻ അവളുടെ വിരലിലേക്ക് വിരൽ കോർത്തു കൊണ്ട് പറഞ്ഞു.
ആകെ ക്ഷീണം ആണ് ഹരി…കാലുകൾ ഒക്കെ കഴച്ചു പൊട്ടും പോലെ തോന്നുന്നു.
താൻ ഇവിടെ ഇരിക്കു എന്ന് പറഞ്ഞു കൊണ്ട് അവൻ പോയി ഏതോ ഒരു ഓയ്ൻമെന്റ് എടുത്തു കൊണ്ട് വന്നു അവളുടെ കാലിൽ പുരട്ടി കൊടുത്തു…
മെല്ലെ അവളുടെ വിരലുകളിൽ ഓരോന്നായി വലിച്ചു ഞൊട്ട പൊട്ടിച്ചു..
ഗൗരി…
അമ്മിണിയമ്മ ആണ് വിളിക്കുന്നത്..
ഹരി ചെന്ന് വാതിൽ തുറന്നു.
ആഹ് മോളെ…. എണ്ണ ആണ്…ദേവി ഇത്തിരി മുൻപു കാച്ചി എടുത്തതാ… ഞാൻ പുരട്ടി തരട്ടെ…
ഇപ്പോൾ വേണ്ട അമ്മിണിയമ്മേ… ഞാൻ അല്പം കഴിഞ്ഞു എടുത്തു പുരട്ടിക്കോളം…. അവൾ മടി കാണിച്ചു.
ഹ്മ്മ്… ശരി മോളെ…. ഇത്തിരി കഴിഞ്ഞു പുരട്ടിയാൽ മതി..
അവർ അത് മേശമേൽ വെച്ചിട്ട് ഇറങ്ങി പോയി.
ഗൗരി… നിനക്ക് എന്തൊരു മടി ആണ് പെണ്ണേ… വാ ഇവിടെ ഇരിക്ക്… എന്നും പറഞ്ഞു കൊണ്ട് അവൻ അവളെ ഒരു കസേരയിൽ ഇരുത്തി. എന്നിട്ട് സാവധാനം അവളുടെ മുടിയിലൂടെ അവന്റെ വിരലുകൾ ഓടിച്ചു..
അതിലോലമായി അവളുടെ മുടിയിൽ അവൾ എണ്ണ തേച്ചു കൊടുത്തു.
ഗൗരി അനുസരണയോടെ കണ്ണുകൾ അടച്ചു ഇരുന്നു..
ഹ്മ്മ്… ഇനി പോയി കുളിക്ക് പെണ്ണേ… ഒരുപാട് സമയം ഇരുന്നാൽ cold വരും.. അവൻ പറഞ്ഞു..
അവൾ ഇഷ്ടക്കേടോടെ എഴുന്നേറ്റു.
എന്തെ… ഞാൻ കുളിപ്പിക്കണോ.. അവൻ പതിയെ ചോദിച്ചു.
ഹയ്യട… എന്തൊരു ആഗ്രഹം.. ഒന്ന് കുളിപ്പിച്ചതിന്റ ക്ഷീണം ആണ് ഞാൻ ഈ അനുഭവിക്കുന്നത്… അവൾ അവനെ ആക്കി പറഞ്ഞതും അവൻ ടവൽ എടുത്തു മുഖം പൊത്തി കാണിച്ചു..
ടി പതുക്കെ… കുഞ്ഞു കേൾക്കും… അവൻ ചൂണ്ടു വിരൽ എടുത്തു ചുണ്ടിലേക്ക് വെച്ചു.
ഇളം ചൂട് വെള്ളത്തിൽ കുളിച്ചു കഴിഞ്ഞു വന്നപ്പോൾ അവൾക്ക് ഒന്നുടെ മുടിയിലെ വെള്ളം എല്ലാം തോർത്തി കൊടുത്തു ഹരി..
അവന്റെ സ്നേഹം ആവോളം അനുഭവിച്ചു കൊണ്ട് ആണ് ഗൗരി തന്റെ ഗർഭ കാലഘട്ടം ചിലവഴിച്ചത്. അത്രയ്ക്ക കരുതലും ഉൽക്കണ്ഠയും ആയിരുന്നു ഹരിക്ക്….. അതുകൊണ്ട് അവൻ ഗൗരിയെ അവളുടെ വീട്ടിലേക്ക് പോലും അയച്ചിരുന്നില്ല.
തുടരും