ആവശ്യമായ ചേരുവകൾ
- ഉണക്കലരി – 1 കപ്പ്
- ശർക്കര ചീകിയത് – 1/2 കപ്പ്
- വെള്ളം – 1 1/4 കപ്പ്
- ഉണക്കത്തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് – 1/4 കപ്പ്
- ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
- ചുക്കുപൊടി – 1/4 ടീസ്പൂൺ
- കൽക്കണ്ടം ചെറു കഷ്ണങ്ങൾ ആക്കിയത് – 3 സ്പൂൺ
- ഉണക്കമുന്തിരി – 8 – 10 എണ്ണം
- നെയ് – 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഉണക്കലരി കഴുകി വെള്ളമൊഴിച്ചു കുക്കറിൽ വേവാൻ വയ്ക്കുക. 2 വിസിൽ വന്നാൽ തീ കെടുത്തുക. ശർക്കര 1/4 കപ്പ് വെള്ളമൊഴിച്ചു അടുപ്പിൽ വച്ച് ഉരുക്കി അരിപ്പയിലൂടെ അരിച്ചു എടുക്കുക. കുക്കർ സ്വാഭാവികമായി ആവി മുഴുവൻ പോയി തണുത്താൽ തുറന്നു അതിലേക്കു ശർക്കരപ്പാനി ചേർത്ത് ഇടത്തരം തീയിൽ പാകം ചെയ്യുക.. വെള്ളം വറ്റി കുറുകി പായസപ്പരുവം ആയാൽ ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് തീ കെടുത്തുക. നെയ്യിൽ തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും വറുത്തു ചേർക്കുക . കൽക്കണ്ടവും ചേർത്തിളക്കിയാൽ നെയ്പായസം തയ്യാറായി.
Story Highlights ; neyypayasam