പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചായയുമായി കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം.
ചായവാങ്ങുന്നതിനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. തിരികെ ട്രെയിനിലേക്ക് കയറവെയാണ് സംഭവം. ചായയുമായി ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവെ തെന്നി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
ഭൂവനേശ്വറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സന്ദീപ് ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്ത് നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലകൃഷ്ണന് നായരുടേയും സതീദേവിയുടെയും മകനാണ്.