Viral

‘ഡിവോഴ്സിനെ’ കുപ്പിയിലാക്കി ദുബായ് രാജകുമാരി- perfume divorce

വിവാഹമോചനത്തിന് പിന്നാലെ ഡിവോഴ്സ് പെർഫ്യൂം പുറത്തിറക്കി ദുബായ് രാജകുമാരി ഷെയ്ഖ് മഹ്റ മുഹമ്മദ് റാഷിദ് അൽ മുക്തും. ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്വലാഖ് ചൊല്ലിയ ദുബായ് രാജകുമാരിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ മകളാണ് ഷെയ്ഖ് മഹ്റ മുഹമ്മദ് റാഷിദ് അൽ മക്തൂം.

ഡിവോഴ്സ് വാർത്ത ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചതിന് ശേഷമാണ് ഷെയ്ഖ് മഹ്റ അല്‍ മുക്തും ‘ഡിവോഴ്‌സ്’ എന്ന പേരിൽ പുതിയ പെര്‍ഫ്യൂം ബ്രാന്റ് പുറത്തിറക്കിയത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എം1 ബ്രാന്‍ഡിനുകീഴില്‍ പുതിയ ഉത്പന്നം ഇറക്കിയ കാര്യം രാജകുമാരി അറിയിച്ചത്.

കറുത്ത നിറത്തിലുള്ള കുപ്പിയുടെ മുകളിൽ ‘ഡിവോഴ്സ്’ എന്ന് എഴുതി സിംപിൾ ലുക്കിലാണ് പെർഫ്യൂം പുറത്തിറക്കിയിരിക്കുന്നത്. ഭര്‍ത്താവുമായി ഔദ്യോഗികമായി വിവാഹമോചനം നേടി ആഴ്ചകള്‍ പിന്നിടുന്നതിനുമുമ്പാണ് ഡിവോഴ്‌സ് പെര്‍ഫ്യൂമിന്റെ ലോഞ്ച് നടത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ദുബായ് രാജകുമാരിയ്ക്ക് ഏകദേശം 9.8 ലക്ഷം ഫോളോവേഴ്‌സുണ്ട്. 30കാരിയായ മഹ്റ പുറത്തിറക്കുന്ന പുതിയ ബ്രാന്റ് ഡിവോഴ്സ് പെര്‍ഫ്യൂമിന് വലിയ സ്വീകര്യതയാണ് ദുബായിൽ.

STORY HIGHLIGHT: sheikha mahra princess of dubai launch a new perfume

Latest News