ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്ത് എത്തിക്കുമെന്ന് അറിയിച്ച് ഡ്രെഡ്ജർ കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ. ഒരുമണിയോടെ ഡ്രെഡ്ജർ സ്ഥലത്തെത്തിക്കുമെന്നാണ് മഹേന്ദ്ര ഡോഗ്രെ പറഞ്ഞത്.
അതേസമയം ഡ്രെഡ്ജർ സ്ഥലത്തെത്തിച്ചാലും ഡ്രഡ്ജിംഗ് ആരംഭിക്കില്ല. അധികൃതരുടെ നിർദേശം കിട്ടിയാൽ മാത്രമാണ് ഡ്രഡ്ജിംഗ് തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ആയിരിക്കും ഡ്രഡ്ജിംഗ് നടക്കുക. നിലവിൽ മൂന്ന് ദിവസത്തെ കരാരാണ് ഉള്ളത്. എന്നാൽ ആവശ്യമെങ്കിൽ അത് നീട്ടാൻ കഴിയുമെന്നും ഹേന്ദ്ര ഡോഗ്രെ പറഞ്ഞു.