സംഘർഷത്തിനിടെ മകളുടെ ആൺസുഹൃത്തായ അരുൺ കുമാറിനെ പിതാവ് ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് കുത്തിക്കൊന്നു. സംഭവത്തിന് ശേഷം പ്രസാദ് ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി.
മകളെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് അരുണ്‍കുമാറുമായി പ്രസാദ് ഫോണിലൂടെ വാക്കേറ്റത്തിലേര്‍പ്പെട്ടു.ഇത് ചോദ്യംചെയ്യാന്‍ അരുണ്‍കുമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരവിപുരം ഇരട്ടക്കടവിലെത്തി. അവിടെവെച്ച് പ്രസാദും അരുണ്‍കുമാറും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തിയ അരുണും പ്രസാദുമായി കയ്യാങ്കളി ഉണ്ടായി. വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുണ്‍കുമാറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുണിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്നും. അരുൺ മകളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്തതിനെ തുടർന്നുണ്ടായ തർക്കം സംഘര്‍ഷത്തിലേക്ക് പോവുകയും അരുണ്‍കുമാര്‍ തന്നെ ആക്രമിക്കുകയും ചെയ്തതായി പ്രസാദ് പോലീസിൽ മൊഴി നല്കി.
STORY HIGHLIGHT: kollam father kills daughters friend