ഒരു തിരുവനന്തപുരം കല്യാണ സദ്യയിൽ ബോളി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘടകമാണ്. പലരും ഇത് ആദ്യമായി കഴിക്കുന്നത് പോലും തെക്കൻ സദ്യകളിൽ ആയിരിക്കും. ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രചാരം നേടിയിട്ടുണ്ട് ബോളി. എങ്ങനെയാണ് ഈ രുചികരമായ ബോളി വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം
ചേരുവകള്‍
കടലപരിപ്പ് – 2 കപ്പ്
പഞ്ചസാര – 2 കപ്പ്
മൈദ – 1 ½ കപ്പ്
നല്ലെണ്ണ – ½ കപ്പ്
ഏലക്കായ് പൊടി – 1 ടീസ്പൂണ്‍
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് വെള്ളത്തില്‍ മുങ്ങികിടക്കത്തക്കവിധം വേവിക്കുക. നല്ലവെന്തശേഷം വെള്ളം തോര്‍ത്തി വയ്ക്കുക. പിന്നെയും ഒന്നുകൂടി വെള്ളം ഒഴിച്ച് വേവിക്കുക. ഇതില്‍ ഏലക്കായ് പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് നല്ലപോലെ കുഴച്ച് ഒരുവിധം കട്ടിയാക്കി എടുക്കുക. ഇതിനെ മിക്സിയില്‍ ഇട്ട് നല്ലപോലെ അരയ്ക്കുക. ആവശ്യത്തിന് നല്ലെണ്ണ തൂകി വളരെ മൃദുവാകുന്നതുവരെ കുഴയ്ക്കുക. ഒരേപോലെ മാവിലും പരിപ്പുമിശ്രിതത്തിലും ഉരുളകള്‍ ഉണ്ടാക്കുക. പരിപ്പ് ഉരുളകള്‍ ഒരോന്നായി മാവിന്റെ ഉരുളയ്ക്കകത്ത് വച്ച് എത്രത്തോളം നേര്‍മ്മയായി പരത്താമോ അത്തരത്തില്‍ പരത്തില്‍ ദോശക്കല്ലില്‍ നെയ്യ് തടവി രണ്ടുവശവും ഒരുപോലെ മൊരിച്ചെടുക്കുക.
Story Highlights ; Bolly